HomeCinemaസത്യത്തില്‍ ഭയമാണ് ഈ പ്രവണതയോട്, അതുകൊണ്ട് ആ ഉത്സാഹകുറവ് ഞാന്‍ മനപ്പൂര്‍വ്വം പാലിക്കുന്നു, കണ്ണൻ സാഗർ...

സത്യത്തില്‍ ഭയമാണ് ഈ പ്രവണതയോട്, അതുകൊണ്ട് ആ ഉത്സാഹകുറവ് ഞാന്‍ മനപ്പൂര്‍വ്വം പാലിക്കുന്നു, കണ്ണൻ സാഗർ പറയുന്നു

തന്നോട് ചികിത്സസഹായം ആവശ്യപ്പെട്ട് വന്ന ഒരാളെ പറ്റി പറയുകയാണ് നടനും മിമിക്രി താരവുമായ കണ്ണന്‍ സാഗര്‍. തനിക്ക് അറിയില്ലാത്ത ഒരു പരിചയവും ഇല്ലാത്ത ഒരു വ്യക്തി സഹായം ചോദിച്ചു ബന്ധപ്പെട്ടുവെന്നും അതിന് താന്‍ കൊടുത്ത മറുപടി എന്താണെന്നുമാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ കണ്ണന്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

ചേട്ടാ എന്റെ പേര്….(?#@) ഞാന്‍ ഒരു രോഗിയാണ് ഇരുപത് ലക്ഷം രൂപ വേണം എന്റെ അസുഖം മാറണമെങ്കില്‍. ഞാന്‍ നല്ല ബുദ്ധിമുട്ടിലാണ് ഉടന്‍ ചേട്ടന്‍ ഒരു പതിനായിരം രൂപ അയച്ചു തരണം. ഒരു ചെറിയ ആശ്വാസത്തിനാണ്. കടമായിട്ട് കൂട്ടിയാല്‍ മതി, എന്നേലും തിരിച്ചു തരാം. അല്ലെങ്കില്‍ എന്റെ ഫോട്ടോയും ബാങ്ക് അക്കൗണ്ടു നമ്ബറും നല്‍കാം ചേട്ടനറിയാവുന്ന വാട്‌സാപ്പ് സകല ഗ്രൂപ്പിലും പരിചയക്കാര്‍ക്കും മാധ്യമങ്ങളിലും ഒന്ന് കൊടുത്താലും മതി.

എനിക്ക് അറിയില്ലാത്ത ഒരു പരിചയവും ഇല്ലാത്ത ഒരു വ്യക്തി എന്നോട് സഹായം ചോദിച്ചു ബന്ധപ്പെടുന്നു. സത്യത്തില്‍ എനിക്ക് എന്റേതായ ചെറിയ തിരക്കുകള്‍ കാരണം ഒരു അന്വേഷണം നടത്തി നിജസ്ഥിതിയറിഞ്ഞു സഹായിക്കണം എന്നുണ്ടങ്കിലും ഒരു ഉത്സാഹകുറവ് ഞാന്‍ മനപ്പൂര്‍വ്വം പാലിക്കുന്നു,

രോഗം സത്യമോ മിഥ്യയോ ആകാം, ഞാന്‍ ആലോചിക്കുന്നത് സാധാരണ ഇങ്ങനെ രോഗമുള്ള മനുഷ്യര്‍ക്ക് ആ നാട്ടുകാരും വീട്ടുകാരും സേവനമനോഭാവമുള്ള വ്യക്തിത്വങ്ങളും ഒക്കെ ചേര്‍ന്നു ഒരു സഹായഹസ്തം നാടറിഞ്ഞു നല്‍കുന്ന ഒരു പ്രവണത നമ്മുടെ നാട്ടുനടപ്പിന്റെ ഭാഗമാണ്, അതിനെ കുറിച്ചൊന്നും പറയുന്നില്ല.

സത്യത്തില്‍ ഭയമാണ് ഈ സഹായ പ്രവണതയോട് തന്നെ. വെട്ടിപ്പുകളും തട്ടിപ്പുകളും കപടതയും വികഠിതവും ഒറ്റപ്പെടുത്തലും നിഴല്‍ പോലെ കൂടെ നടക്കും ഒരു ചീത്തപ്പേര് വന്നുപ്പെട്ടാല്‍ പിന്നെ തലയില്ലാതെയോ തലമൂടിയോ നടക്കണം. ബന്ധങ്ങളും സഹകരണങ്ങളും സഹവര്‍ത്തിത്വങ്ങളും സാഹോദര്യവും നിലനിര്‍ത്തി പോരുന്ന കുറേ സന്മനസുകള്‍ എനിക്ക് കൂട്ടായിട്ടുണ്ട് എന്നറിയാം.

എങ്കിലും എത്രയോ സംഘടനാ പ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും ആരോഗ്യപ്രവര്‍ത്തകരും സന്നദ്ധരായിട്ടുള്ള ഇവിടെ സഹായവും സംരക്ഷണവും സംവിധാനങ്ങളും അനുകൂലം തന്നെയാണ്. സത്യത്തില്‍ ഞാന്‍ കുറ്റപ്പെടുത്തുകയോ ഒഴിഞ്ഞു മാറുകയോ സഹായമില്ല എന്നവകാശപ്പെടുകയോ അല്ല. നല്ല ബുദ്ധിമുട്ടിലാണ് ഞാനും കുടുംബവും എന്നതാണ് സത്യം. പ്രാര്‍ഥനകള്‍ ഉണ്ട് രോഗങ്ങള്‍ വന്നത് പിന്നേയും വരാതിരിക്കാനും ആരോഗ്യത്തോടെ ജീവിക്കുവാനും.

ഞാന്‍ ഊടുവഴികള്‍ തേടുന്നില്ല. ഏറ്റെടുപ്പുകള്‍ സമാധാന കുറവിനും ഉറക്കമില്ലായ്മക്കും മറ്റ് പലവിധ മാനസിക പിരിമുറുക്കങ്ങള്‍ക്കും കാരണമാകുമെന്നും അനുഭസ്ഥര്‍ തന്നെ വെളിപ്പെടുത്തലുകളിലൂടെ സാക്ഷ്യം പറയുന്ന കാലം. എന്റെ വരുമാനമില്ലായ്മ ഞാന്‍ മാത്രമറിഞ്ഞു പറ്റുന്ന ചെറു തുക ഞാന്‍ ഈ വകകാര്യങ്ങള്‍ക്കും മനസറിഞ്ഞു തന്നെ നല്‍കുന്നു, ഇനി നല്‍കുകയും ചെയ്യും.

എന്നെ പോലെ തുറന്നു പറഞ്ഞു നേതൃത്വം മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയും, ഞാനെന്ന എനിക്ക് വേണ്ടിയും ഒന്നെഴുതി, സകല രോഗാവസ്ഥകള്‍ മൂലം കഷ്ടത അനുഭവിക്കുന്ന സകലര്‍ക്കുമായി മനസറിഞ്ഞു ഞാനും എന്റെ കുടുംബവും പ്രാര്‍ത്ഥനകള്‍ നേരുന്നു… കണ്ണൻ പറയുന്നു.

 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments