ജീത്തു ജോസഫ് – മോഹൻലാല്‍ ചിത്രം ദൃശ്യം ഹോളിവുഡിലേക്ക്. ദൃശ്യം ഹോളിവുഡ് റീമേക്കിനുള്ള വർക്കുകള്‍ ആരംഭിച്ചുവെന്ന റിപ്പോർട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ദൃശ്യം ഫ്രാഞ്ചൈസിയുടെ ഹോളിവുഡ് റിമേക്കിനായി ഗള്‍ഫ് സ്ട്രീം പിക്ചേഴ്സ്, ജോറ്റ് ഫിലിംസ് എന്നിവരുമായി കൈകോർത്തതായി നിർമ്മാണ കമ്ബനിയായ പനോരമ സ്റ്റുഡിയോസ് അറിയിച്ചു. ചിത്രത്തിന്റെ കൊറിയൻ റീമേക്കിന്റെ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. കൂടാതെ സ്പാനിഷ് ഭാഷയിലും ചിത്രം ഒരുക്കുമെന്നാണ് നിർമ്മാണ കമ്ബനി വ്യക്തമാക്കിയത്. ഹോളിവുഡിലും കൊറിയൻ ഭാഷയിലും പുറത്തിറക്കിയ ശേഷം പത്ത് രാജ്യങ്ങളില്‍ കൂടി ദൃശ്യം ഒരുക്കുകയാണ് ലക്ഷ്യമെന്ന് പനോരമ സ്റ്റുഡിയോസ് വ്യക്തമാക്കി. ദൃശ്യം സിനിമയുടെ ആദ്യഭാഗത്തിന്റെയും രണ്ടാം ഭാഗത്തിന്റെയും അന്താരാഷ്ട്ര റീമേക്ക് അവകാശം ആശീർവാദ് സിനിമാസില്‍ നിന്ന് പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു.