HomeNewsLatest Newsസിദ്ധാര്‍ത്ഥിന്റെ മരണം; അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു; നടപടി മുഖ്യമന്ത്രിയുടെ മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെതുടര്‍ന്ന്

സിദ്ധാര്‍ത്ഥിന്റെ മരണം; അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു; നടപടി മുഖ്യമന്ത്രിയുടെ മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെതുടര്‍ന്ന്

വയനാട് പൂക്കോട് വെറ്റിനറി കോളജിലെ സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. കല്‍പ്പറ്റ ഡിവൈഎസ്പിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. വയനാട് എസ്പിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുക. ഒരു ഡിവൈഎസ്പിയെ കൂടി പ്രത്യേക സംഘത്തില്‍ ഉള്‍പ്പെടുത്തും. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെതുടര്‍ന്നാണ് പ്രത്യേക സംഘം രൂപീകരിച്ചത്.

സംസ്ഥാന പൊലീസ് മേധാവിക്കായിരുന്നു മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. പ്രതികള്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പ്രധാന പ്രതികളില്‍ ഒരാളായ അഖിലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. അക്രമത്തിന് നേതൃത്വം നല്‍കിയ 12 പേരില്‍ ഒരാളാണ് പിടിയിലായത്. ഇനി 11 പേരെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments