HomeNewsLatest Newsനിരാഹാര സമരത്തെ തുടര്‍ന്ന് ആരോഗ്യനില വഷളായി; ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെ ആശുപത്രിയിലേക്ക് മാറ്റി

നിരാഹാര സമരത്തെ തുടര്‍ന്ന് ആരോഗ്യനില വഷളായി; ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെ ആശുപത്രിയിലേക്ക് മാറ്റി

മൂന്നാറില്‍ നിരാഹാര സമരം ചെയ്യുന്ന ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ നില മോശമായതോടെയാണ് നടപടി. പോലീസ് എത്തിയാണ് എംപിയെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ഷുഗർ കുറയുകയും നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്നാണ് മാറ്റിയത്. പടയപ്പ ഉള്‍പ്പെടെ അക്രമകാരികളായ കാട്ടാനകള്‍ ജനവാസ മേഖലയില്‍ എത്തുന്നത് തടയണമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഡീൻ കുര്യാക്കോസ് നിരാഹാര സമരം തുടങ്ങിയത്. നിരാഹാര സമരം മൂന്നു ദിവസം പിന്നിട്ടപ്പോള്‍ ആരോഗ്യനില വഷളാവുകയായിരുന്നു. മൂന്നാറിലെ കാട്ടാന ആക്രമണത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ടാണ് ഫെബ്രുവരി 27 ന് ഉച്ചയോടെ ഡീൻ കുര്യാക്കോസ് എംപി നിരാഹാര സമരം തുടങ്ങിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments