‘കൈയ്യെത്തും ദൂരത്ത്’ പരാജയപ്പെട്ടതിനു പിന്നിൽ ആ ഒരേയൊരു കാരണം മാത്രം; ഫാസിൽ വെളിപ്പെടുത്തുന്നു !

56

സ്വന്തം മകനായ ഫഹദ് ഫാസിലിനെ നായകനാക്കി 2002-ല്‍ സംവിധാനം ചെയ്ത കൈയ്യെത്തും ദൂരത്ത് എന്ന സിനിമയുടെ പരാജയ കാരണം എന്തെന്ന് തുറന്നു പറയുകയാണ് ഫാസില്‍. ‘അനിയത്തി പ്രാവ്’ പോലെ ഒരു സിനിമ എടുക്കാന്‍ പോയതാണ് എനിക്ക് പറ്റിയ പിഴവ്. അതെ ടൈപ്പ് ലവ് സ്റ്റോറി വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് ദഹിച്ചില്ല. എന്റെ മകനല്ലാതെ വേറെ ഒരു താരത്തിന്റെ മകന്‍ ആയിരുന്നു ആ സിനിമയില്‍ എങ്കില്‍ ഞാന്‍ മാനസികമായി കൂടുതല്‍ വിഷമിക്കുമായിരുന്നു. ഞാന്‍ പ്രതീക്ഷയോടെ ചെയ്ത സിനിമകളില്‍ ഒന്നായിരുന്നു ‘കൈയ്യെത്തും ദൂരത്ത്’. അതിന്റെ ഇമോഷന്‍സും റൊമാന്‍സുമൊക്കെ പ്രേക്ഷകരില്‍ തറയ്ക്കും എന്നാണ് ഞാന്‍ അതിന്റെ റിലീസ് ദിനത്തിന്‍റെ തലേന്ന് വരെ കരുതിയത്. പക്ഷെ അതുണ്ടായില്ല. ഫാസില്‍ പറയുന്നു. പിന്നീട് സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത ഫഹദ് പിന്നീട് തിരിച്ചുവന്നത് അതിശക്തമായാണ്. പ്രേക്ഷകർ നെഞ്ചേറ്റിയ നിരവധി ചിത്രങ്ങളാണ് പിന്നീട് താരം ചെയ്തത്.