നടൻ സുശാന്തിന്റെ ആത്മഹത്യ: നടി റിയക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

34

നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ പിതാവ് നല്‍കിയ പരാതിയില്‍ നടി റിയ ചക്രബര്‍ത്തിക്കെതിരെ കേസെടുത്തു. പാട്ന പൊലീസാണ് നടിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജൂണ്‍ 14നാണ് സുശാന്ത് മുംബൈയിലെ വസതിയില്‍ ആത്മഹത്യ ചെയ്തത്. വാര്‍ത്ത ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ട് അനുസരിച്ച്‌ റിയയുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെയാണ് സുശാന്തിന്റെ പിതാവ് കെകെ സിങ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പാട്ന പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. “സുശാന്ത് സിങ് രജ്പുത്തിന്റെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടി റിയ ചക്രബര്‍ത്തിക്കെതിരെ ആത്മഹത്യ പ്രേരണ ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.” പാട്ന സെന്‍ട്രല്‍ സോണ്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ സഞ്ജയ് സിങ് പറഞ്ഞു.