HomeCinema'ഇവളെ പേടിച്ച്‌ സാരി വയ്ക്കാൻ പറ്റാണ്ടായി': അ‌നശ്വരയുടെ ഫോട്ടോയ്ക്ക് താഴെ അമ്മയിട്ട കമന്റ് വൈറൽ !

‘ഇവളെ പേടിച്ച്‌ സാരി വയ്ക്കാൻ പറ്റാണ്ടായി’: അ‌നശ്വരയുടെ ഫോട്ടോയ്ക്ക് താഴെ അമ്മയിട്ട കമന്റ് വൈറൽ !

മലയാളികളുടെ പ്രിയ നടിയാണ് അനശ്വര രാജൻ. യാരിയാൻ 2 എന്ന ഹിന്ദി ചിത്രത്തിലാണ് അനശ്വര അവസാനം പ്രത്യക്ഷപ്പെട്ടത്. ബാംഗ്ലൂര്‍ ഡെയ്സിന്റെ ഹിന്ദി റീമേക്കായ സിനിമയില്‍ പാര്‍വതി തിരുവോത്ത് അവതരിപ്പിച്ച കഥാപാത്രമായാണ് യാരിയാൻ 2വില്‍ അനശ്വര എത്തിയത്. ജയറാം നായകനാകുന്ന എബ്രഹാം ഓസ്‌ലര്‍ ആണ് നടിയുടെ പുതിയ റിലീസ്. കഴിഞ്ഞ ദിവസം മനോഹരമായ സാരി ചിത്രങ്ങള്‍ അനശ്വര സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

കറുപ്പ് സാരി അണിഞ്ഞ് നില്‍ക്കുന്ന അനശ്വരയെ ആണ് ചിത്രത്തില്‍ കാണുന്നത്. ”ദിവസവും സാരിയുടുക്കാനുള്ള സഹജമായ സ്ത്രീ വാസന” എന്ന തലക്കെട്ടിലാണ് അനശ്വര സാരിയുടുത്ത ചിത്രങ്ങള്‍ പങ്കുവച്ചത്. ഇപ്പോള്‍ വൈറലാവുന്നത് നടിയുടെ ചിത്രത്തിന് താഴെ അമ്മ നല്‍കിയ കമന്റാണ്. തന്റെ സാരി നഷ്ടപ്പെട്ടതിന്റെ വിഷമം പങ്കുവച്ചുകൊണ്ട് അമ്മ ഉഷ രാജൻ എത്തുകയായിരുന്നു. ‘ഇവളെപ്പേടിച്ച് സാരി വയ്ക്കാൻ പറ്റാണ്ടായി’ എന്നാണു അമ്മയുടെ കമന്റ്. നിമിഷങ്ങൾക്കുള്ളിലാണ് ഇത് വൈറലായത്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments