HomeCinema'നിനക്ക് ഈ ഡ്രസ്സ് ധരിക്കാമെങ്കിൽ അഡ്‌ജസ്‌റ്റ് ചെയ്താലെന്താ' ? തനിക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി നടി...

‘നിനക്ക് ഈ ഡ്രസ്സ് ധരിക്കാമെങ്കിൽ അഡ്‌ജസ്‌റ്റ് ചെയ്താലെന്താ’ ? തനിക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി നടി ജ്യോതി ശിവരാമൻ

നടിയും മോഡലുമായ ജ്യോതി ശിവരാമന്‍ സമീപകാലത്ത് ഏറെ പ്രശസ്തിയാർജ്ജിച്ച നടിയാണ്. തിയേറ്ററുകളിൽ നിറഞ്ഞോടുന്ന ചാവേര്‍ ആണ് നടിയുടേതായി അവസാനം പുറത്തുവന്ന ചിത്രം. സമൂഹമാധ്യമങ്ങളിൽ അടക്കം സജീവമായ ജ്യോതി, തനിക്ക് നേരിട്ട ഒരു മോശം അനുഭവത്തെ കുറിച്ച് ഇപ്പോള്‍ തുറന്ന് പറയുകയാണ്. മോഡലിങ്ങുമായി ബന്ധപ്പെട്ട് ഒരു ലേഡീസ്‌വെയര്‍ ഷോപ്പ് ഉടമ അയച്ച മോശം സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ഉൾപ്പെടെയാണ് ജ്യോതി പങ്കുവെച്ചിരിക്കുന്നത്.

ജ്യോതിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്:

വസ്ത്രം…. വസ്ത്രമാണല്ലോ ഇപ്പത്തെ main വിഷയം!……. എവിടെനോക്കിയാലും comments ഇതേതാ ഈ തള്ള!.. ഇവൾക്ക് മര്യാദക്ക് തുണി ഉടുത്തുകൂടെ …. പോട്ടെ… അതൊക്കെ പോട്ടേന്നു വെക്കാം.. ഓരോരുത്തരുടെ ചിന്താഗതിയാണ്… സങ്കുജിത ചിന്താഗതിക്കാർ കരഞ്ഞുമിഴുകിക്കൊണ്ടേ ഇരിക്കും.. അതെനിക്കൊരു വിഷയമല്ല….. പക്ഷേ പ്രശ്നമുള്ള ഒന്നുണ്ട്…. അതിന്റ സ്ക്രീൻഷോട്ട് ആണ് second ഇട്ടേക്കുന്നത് swipe ചെയ്താ കാണാം…… ഒരു വർക്കിന് വിളിച്ച ടീം ന്റെ msg ആണത്…. ഇത്തരം costumes ധരിക്കാമെങ്കിൽ adjust ചെയ്യുന്നേലെന്താ…
Costume ഏതായിക്കോട്ടെ…. എനിക്ക് comfortable ആയിട്ടുള്ള ഡ്രെസ്സ് ഞാൻ ഇനീം ധരിക്കും… അതിനർത്ഥം ഞാനെന്നല്ല ഏതൊരുപെണ്ണും നിന്റെ കൂടെ ഒക്കെ കിടക്ക പങ്കിടാൻ റെഡി ആണെന്നല്ല… ആ ചോദ്യമാണെന്നെ പ്രോവോക്ക് ചെയ്തത്…. ഇത്തരം ഡ്രെസ്സുകൾ ഇടാമെങ്കിൽ എന്തുകൊണ്ട് Adjust ചെടാന്ന്
വിവരമില്ലായ്മ അലങ്കാരമായി കൊണ്ടുനടക്കുന്ന ഇത്തരക്കാരോടെന്ത് പറഞ്ഞ് മനസിലാക്കാനാ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments