വാഷിംഗ്ടണ്‍: അമേരിക്കൻ തെരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മൈക്ക് പെന്‍സ് സഞ്ചരിച്ച വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. പെന്‍സ് ഉള്‍പ്പെടെ വിമാനത്തിലുള്ളവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ന്യൂയോര്‍ക്കിലെ ലാഗാര്‍ഡിയ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെയാണ് സംഭവം. വിമാനത്തിലുള്ള എല്ലാവരും സുരക്ഷിതരാണെന്ന് പെന്‍സ് ട്വിറ്ററില്‍ അറിയിച്ചു. പെന്‍സിനെ കൂടാതെ വിമാനത്തില്‍ 30 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ലോവയിലെ ഫോര്‍ട്ട് ഡോഡ്ജില്‍ പ്രചാരണപരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു പെന്‍സ്. റിപബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് പെന്‍സിനെ വിളിച്ച് അപകടത്തെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ചു.
ഗൾഫിൽ വീട്ടുജോലിക്കാരിയുമായുള്ള യുവാവിന്റെ അവിഹിതബന്ധം ഭാര്യയെ വിളിച്ചു പറഞ്ഞത് വീട്ടിലെ തത്ത !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: