HomeAround KeralaKottayamഅതിരമ്പുഴ കൊലപാതകം; പ്രതിയിലേക്ക് പോലീസ് എത്തിയതിനു പിന്നിൽ എം.ക്യൂ എന്ന രണ്ടക്ഷരം !

അതിരമ്പുഴ കൊലപാതകം; പ്രതിയിലേക്ക് പോലീസ് എത്തിയതിനു പിന്നിൽ എം.ക്യൂ എന്ന രണ്ടക്ഷരം !

കോട്ടയം: സാധാരണ ഒരു കൊലനടന്നാൽ ആരാണ് കൊല്ലപ്പെട്ടത് എന്നതിൽ പിടിച്ചാണ് പോലീസിന്റെ അന്വേഷണം മുന്നോട്ടു നീങ്ങുന്നത്. എന്നാൽ, പ്രതിയിൽ നിന്ന് ഇരയിലേക്ക് എത്തിച്ചേരുക എന്ന അപൂർവതയുണ്ട് അതിരമ്പുഴ കൊലക്കേസിന്. പ്രതിയെ പിടിച്ചശേഷമാണ് ആരാണ് കൊല്ലപ്പെട്ടത് എന്നതിനെക്കുറിച്ചു പൊലീസിന് വ്യക്തമായ രൂപം കിട്ടിയത്. യുവതി ആരെന്നറിയാതെ സംസ്ഥാനം മുഴുവൻ അരിച്ചുപെറുക്കിയ പൊലീസിന് ആളെ പക്ഷെ കണ്ടെത്താനായില്ല. ഒടുവിൽ മൃതദേഹം പൊതിഞ്ഞ കവറിലെ നമ്പർ തുമ്പാവുകയായിരുന്നു. ഒന്നരവർഷം മുൻപ് വന്ന പാഴ്സലിന്റെ കവറായിരുന്നു ഇത്. ഇതിലെ സീരിയൽ നമ്പർ തേടിച്ചെന്നപ്പോൾ ഡൽഹിയിലെ പാഴ്സൽ കമ്പനിയിലെത്തി. അവിടെ നിന്നു പാഴ്സൽ പോയ വഴിയെ പൊലീസും ഒരു രാത്രികൊണ്ട് എത്തി. എംഎക്യൂ എന്ന കോഡായിരുന്നു പൊലീസിന്റെ പിടിവള്ളി. റെയിൽവേ വഴിയാണ് മംഗലാപുരം വരെ പാഴ്സലെത്തിയത്. അതിനുശേഷം കുറിയറിന്റെ സബ് ഏജന്റാണ് കോഴിക്കോട് വഴി പാഴ്സൽ കോട്ടയത്ത് എത്തിച്ചത്. അന്ന് കുറിയറിനൊപ്പം കൈമാറേണ്ടയാളുടെ ഫോൺ നമ്പർ ഏജന്റിൽനിന്നു ലഭിച്ചതോടെയാണ് പാഴ്സലിന്റെ ഉടമ ഖാദർ യൂസഫാ(ബഷീർ)ണെന്നു തിരിച്ചറിഞ്ഞത്.

 

 

ഒട്ടും വൈകാതെ ആ രാത്രി തന്നെ ബഷീറിന്റെ ഒരു വർഷത്തെ ഫോൺകോൾ വിവരങ്ങൾ പോലീസ് കണ്ടെത്തി. അതിൽ മണിക്കൂറുകളോളം സംസാരിച്ചിട്ടുള്ള കോളുകൾ ഉണ്ടായിരുന്നു. ഇതോടെ ബഷീറിനെ നിരീക്ഷിക്കാൻ സൈബർ സെല്ലിനെ ചുമതലപ്പെടുത്തി. പകൽ മുഴുവൻ ശാസ്ത്രി റോഡിലാണ് ബഷീറിന്റെ ടവർ ലൊക്കേഷൻ. രാത്രിയിൽ അമ്മഞ്ചേരിയിൽ. ശാസ്ത്രി റോഡിൽ സർജിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന കടയിലാണു ജോലിയെന്നു കണ്ടെത്തി. രാത്രി വീട്ടിലേക്കുപോകും വരെ മഫ്ടിയിൽ പൊലീസ് കടയ്ക്കു മുന്നിൽനിന്നു. ബൈക്കിൽ ബഷീർ പോകുമ്പോൾ പിന്നാലെകൂടി. വീട്ടിലെത്തി ഗേറ്റ് പൂട്ടി അകത്തേക്ക് കയറിയ ഉടൻ ഗേറ്റ് ചാടിക്കടന്നു പൊലീസ് പിടികൂടുകയായിരുന്നു. എതിർപ്പൊന്നും കൂടാതെ ഇയാൾ പോലീസിനോട് സഹകരിച്ചു.

 

 
ഇയാളുടെ വീട് പരിശോധിച്ച പോലീസ്സ് മൂന്നു മുറിയിലെയും കട്ടിലുകളിൽ രണ്ടു കട്ടിലുകളിൽ മാത്രമേ ബെഡ് ഷീറ്റ് ഉള്ളൂ എന്ന് കണ്ടെത്തി. ഇതോടെ കാണാതായ ബെഡ്ഷീറ്റ് മൃതദേഹത്തിൽ കണ്ടതാണെന്നു പൊലീസ് ഉറപ്പിച്ചു. രാത്രി തന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കാര്യങ്ങൾ വ്യക്തമായി. ആറു മാസം മുൻപ് വരെ രാത്രിയിൽ മണിക്കൂറുകളോളം സംസാരിച്ച ഫോണിന്റെ വിവരങ്ങളെടുത്തപ്പോൾ അതു കൊല്ലപ്പെട്ട അശ്വതിയുടെ പിതാവിന്റേതാണെന്നു മനസിലായി. പിതാവ് ഉറങ്ങിക്കഴിയുമ്പോൾ അശ്വതി ബഷീറുമായി സംസാരിച്ചതായിരുന്നു അത്.

 

 
എന്നാൽ പാഴ്സൽ കവറിന്റെ കാര്യം ചോദിച്ചപ്പോൾ ബഷീർ മലക്കം മറിഞ്ഞു. പാർസൽ വന്നത് തനിക്കാണെന്നു സമ്മതിച്ചെങ്കിലും എവിടെയാണു കവറെന്നു പൊലീസിന്റെ ചോദ്യത്തിന് അതു താൻ മെഡിക്കൽ കോളജ് ഭാഗത്ത് ഉപേക്ഷിച്ചുവെന്ന് പറഞ്ഞു. അങ്ങിനെ പൊലീസ് ബഷീറിനെയും കൂട്ടി അങ്ങോട്ടേക്ക് പോയി. അവിടെ കവർ തപ്പാനിറങ്ങിയ ഇയാൾ തന്ത്രത്തിൽ മുങ്ങാൻ ശ്രമിച്ചു. എന്നാൽ പിലീസ് പിന്നാലെയെത്തി പിടികൂടി. സത്യത്തിൽ പൊലീസ് അത് മനഃപൂർവം അവസരം കൊടുത്തതായിരുന്നു. ഓടുന്നെങ്കിൽ ഇയാൾ പ്രതിയെന്ന കാര്യത്തിൽ സംശയം ബാക്കിയില്ലെന്ന നിഗമനത്തിൽ. ഇയാൾ ഓടിയതോടെ ചിത്രം വ്യക്തമായി. പിന്നീട് ബഷീർ തന്നെ എല്ലാം പോലീസിനോട് ഏറ്റുപറയുകയായിരുന്നു.

 

 
തോട്ടത്തിൽ മൃതശരീരം കണ്ടെത്തിയത് മുതൽ പോലീസ് കാണിച്ച സൂക്ഷ്മമായ നിരീക്ഷണവും ജാഗ്രതയും മുൻകരുതലുമാണ് പ്രതിയെ ഇത്ര വേഗത്തിൽ പിടിക്കാൻ സഹായിച്ചത്. വിവരം അറിഞ്ഞു പോലീസ് എത്തിയതുമുതൽ ആരെയും പാരിസരത്തേക്ക് അടുപ്പിക്കാതെ സുരക്ഷാ വലയം തീർത്തു. ഇത് തെളുവുകൾ നഷ്ടപ്പെടാതെ സൂക്ഷിച്ചു. ഫോൺ കാൾ വിവരങ്ങൾ ശേഖരിക്കുന്നതിന് മാവോസ്റ്റികളുടെ വിവരങ്ങൾ ചോർത്തുന്ന അത്യാധുനിക ഉപകരണമായ സ്പെക്ട്രം ആണ് പോലീസ് ഉപയോഗിച്ചത്. ഇത് കാര്യങ്ങൾ വേഗത്തിലാക്കി. 4 ഡിവൈഎസ്പി മാരുടെ നേതൃത്വത്തിൽ ചെറു സംഘങ്ങളായി തിരിഞ്ഞു ഓരോ ചെറിയ കാരണങ്ങൾ പോലും അന്വേഷിച്ചു മുന്നേറിയ പോലീസ് ഒടുവിൽ പ്രതിയിലേക്കെത്തുകയായിരുന്നു.

ഇനി ധൈര്യമായി നിലത്ത് നോക്കാതെ ഫോണിൽ കുത്തിക്കൊണ്ടു നടന്നോളു; നിലത്തു തെളിയും അപകട സിഗ്നൽ !

കേരളത്തിൽ സാത്താൻ സേവകർ വിലസുന്നു ! കൊച്ചി കേന്ദ്രമാക്കി അരങ്ങേറുന്നത് കൊടുംക്രൂരതകൾ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments