HomeNewsLatest Newsസിറിയയെക്കുറിച്ച് വിമാനത്തിലിരുന്നു പുസ്തകം വായിച്ച യുവതിയെ തടഞ്ഞുവെച്ചു

സിറിയയെക്കുറിച്ച് വിമാനത്തിലിരുന്നു പുസ്തകം വായിച്ച യുവതിയെ തടഞ്ഞുവെച്ചു

ലണ്ടന്‍: വിമാന യാത്രയ്ക്കിടെ യുവതി സിറിയയെ കുറിച്ച പുസ്തം വായിക്കുന്നത് കണ്ടതായി ജീവനക്കാര്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് മുസ്‌ലിം യുവതിയെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച് തീവ്രവാദ നിയമമനുസരിച്ച് ചോദ്യം ചെയ്തു. ബ്രിട്ടീഷുകാരിയായ ഫായിസ ഷഹീന്‍ എന്ന 27 കാരിക്കാണ് ബ്രിട്ടീഷ് വിമാനക്കമ്പനിയായ തോംസണ്‍ എയര്‍വെയ്‌സ് അധികൃതരുടെയും പൊലീസിന്റെയും ഭാഗത്തുനിന്ന് ദുരനുഭവമുണ്ടായത്. തോംസണ്‍ എയര്‍വെയ്‌സ് ജീവനക്കാരന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്് ദക്ഷിണ യോര്‍ക്ഷെയര്‍ പൊലീസ് ഡോന്‍സ്റ്റര്‍ വിമാനത്താവളത്തില്‍ തടഞ്ഞ് 15 മിനിറ്റോളം ചോദ്യം ചെയ്തു.

 

 

‘ഒരു കുറ്റവാളിയെ പോലെ തോന്നി’ എന്നാണ് വിമാന അധികൃതര്‍ ചോദ്യം ചെയ്തതിനു കാരണമായി പറഞ്ഞത്. ബ്രിട്ടനിലെ നാഷനല്‍ ഹെല്‍ത്ത് സര്‍വീസില്‍ ജോലി ചെയ്യുന്ന ഫായിസ ഷഹീന്‍ ജൂലൈ 25 ന് തുര്‍ക്കിയില്‍ മധുവിധു കഴിഞ്ഞ് മടങ്ങുകയായിരുന്നു. മാലു ഹലാസിന്റെ ‘സിറിയ സ്പീക്‌സ്: ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ ഫ്രം ദ ഫ്രണ്ട് ലൈന്‍’ എന്ന പുസ്തകമാണ് ഇവര്‍ വിമാനത്തില്‍വെച്ച് വായിച്ചത്. സിറിയന്‍ എഴുത്തുകാരുടെയും കലാകാരന്മാരുടെയും പ്രബന്ധങ്ങളും ചെറുകഥകളും പദ്യങ്ങളും പാട്ടുകളും ഫോട്ടോയും അടങ്ങുന്ന സമാഹാരമാണിത്. വിശ്വാസത്തിന്റെ പേരില്‍ നേരിട്ട തനിക്ക് വിവേചനത്തെക്കുറിച്ച് രോഷത്തോടെയും വിഷമത്തോടെയുമാണ് ഷഹീന്‍ വിശദീകരിച്ചത്.

അതിരമ്പുഴ കൊലപാതകം; പ്രതിയിലേക്ക് പോലീസ് എത്തിയതിനു പിന്നിൽ എം.ക്യൂ എന്ന രണ്ടക്ഷരം !

കേരളത്തിൽ സാത്താൻ സേവകർ വിലസുന്നു ! കൊച്ചി കേന്ദ്രമാക്കി അരങ്ങേറുന്നത് കൊടുംക്രൂരതകൾ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments