HomeNewsനൊന്തു പെറ്റ മക്കള്‍ തിരിഞ്ഞു നോക്കാത്തതിലെ നോവ് മരണം ഇല്ലാതെയാക്കി; സുധാദേവി യാത്രയായി

നൊന്തു പെറ്റ മക്കള്‍ തിരിഞ്ഞു നോക്കാത്തതിലെ നോവ് മരണം ഇല്ലാതെയാക്കി; സുധാദേവി യാത്രയായി

രോഗാവസ്ഥയിൽ തിരിഞ്ഞു നോക്കാത്ത മക്കള്‍ക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് അമ്മ യാത്രയായി. ആനയറ ശ്രീനാരായണ സാംസ്കാരിക വനിതാ സമിതിയുടെ വൃദ്ധ സദനത്തിലെ അന്തേവാസിയും കടയ്‌ക്കാവൂര്‍ സ്വദേശിനിയുമായ ജി.സുധാദേവിയാണ് വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായത്. അങ്ങനെ നൊന്തു പെറ്റ മക്കള്‍ തിരിഞ്ഞു നോക്കാത്തതിലെ നോവ് മരണം ഇല്ലാതെയാക്കി.

ആരോഗ്യമുള്ള കാലത്ത് സുധാദേവി പണിയെടുത്ത് മകളെ ഡോക്ടറാക്കി. മകനെ ഉദ്യോഗസ്ഥനാക്കി. പക്ഷേ രോഗകിടക്കയില്‍ ഇരുവരും തുണയായില്ല. വനിതാ സമിതിയുടെ പ്രവര്‍ത്തകരായിരുന്നു കൂട്ടിരിപ്പുകാര്‍. 75 വയസുള്ള സുധാദേവിക്ക് കഴിഞ്ഞ മൂന്നു വര്‍ഷമായി ആനയറയിലെ വൃദ്ധ സദനമാണ് വീട്. ഡിസംബര്‍ നാലിനാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമ്മ രോഗക്കിടക്കയിലായ വിവരം സാംസ്കാരിക വനിതാ സമിതിയും ബന്ധുക്കളും മകനെയും മകളെയും അറിയിച്ചു. എന്നാൽ, വരാനാവില്ലെന്നും കേസ് കൊടുത്തോളാനും മക്കൾ പറഞ്ഞു. മക്കള്‍ തിരിഞ്ഞു നോക്കാതായതോടെ വനിതാ കമ്മിഷന്‍ ഇടപെട്ടു.

അന്ത്യസമയത്തിലേയ്‌ക്ക് അടക്കുന്നുവെന്ന ബോധ്യമായപ്പോള്‍ ആശുപത്രി അധികൃതരടക്കം മക്കളെ വിളിച്ചു. എങ്കിലും ഫലമുണ്ടായില്ല. സുധാദേവിയുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന തുക ഉപയോഗിച്ചായിരുന്നു ചികില്‍സ നടത്തിയിരുന്നത്. സ്വകാര്യ ആശുപത്രി ചികില്‍സാച്ചെലവില്‍ ഇളവും നല്‍കി.മക്കളുടെ വരവ് കാത്ത് ശ്രീനാരായണ സാംസ്കാരിക സമിതി സുധാദേവിയുടെ മൃതദേഹം മോര്‍ച്ചറിയിലേയ്‌ക്ക് മാറ്റി.

”എന്റെ ഭാര്യ അപൂർണ്ണ” ആറ്റുനോറ്റ് വിവാഹം കഴിച്ച യുവാവിനു കിട്ടിയ പണി കണ്ടോ?

”അടുത്തിടെ ഒരു പ്രണയം തനിക്ക് തോന്നിയിരുന്നു, പക്ഷെ പിന്മാറി”; അനുമോൾ കാരണം പറയുന്നു

കൽപന: മറഞ്ഞത് മലയാളത്തിന്റെ മനോരമ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments