HomeWorld NewsGulfഖത്തറില്‍ വെള്ളവും വൈദ്യുതിയും പാഴാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

ഖത്തറില്‍ വെള്ളവും വൈദ്യുതിയും പാഴാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

ഖത്തറില്‍ വെള്ളവും വൈദ്യുതിയും പാഴാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് തുടങ്ങി. പുതിയ നിയമമനുസരിച്ച് വെള്ളം പാഴാക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്താല്‍ ഇരുപതിനായിരം റിയാല്‍ വരെ പിഴ ശിക്ഷ ലഭിക്കും. ശുദ്ധ ജലം ഉപയോഗിച്ചു കാര്‍ കഴുകുന്നത് പിടിക്കപ്പെട്ടാല്‍ ഇരുപതിനായിരം റിയാല്‍ പിഴ ചുമത്തുന്നത് ഉള്‍പെടെ കനത്ത ശിക്ഷകള്‍ വ്യവസ്ഥ ചെയ്യുന്ന തര്‍ശീദ് നിയമം നടപ്പിലാക്കി തുടങ്ങിയതായി വാട്ടര്‍ ആന്‍ഡ് ഇലക്ട്രിസിറ്റി അതോറിറ്റിയായ കഹ്റാമയാണ് അറിയിച്ചത്.

ശുദ്ധ ജലവും വൈദ്യുതിയും ഏതെങ്കിലും വിധത്തില്‍ പാഴാക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ കനത്ത പിഴ ശിക്ഷ ലഭിക്കും. വൈദ്യുതി പാഴാക്കുന്നവര്‍ക്ക് പതിനായിരം റിയാലായിരിക്കും പിഴ ചുമത്തുക. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും പാര്‍പ്പിടങ്ങള്‍ക്കും നിയമം ബാധകമായിരിക്കും. കെട്ടിടങ്ങള്‍ക്ക് പുറത്ത് അനാവശ്യമായ അലങ്കാര വിളക്കുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും നിയന്ത്രണം ഏര്‍പെടുത്തിയിട്ടുണ്ട്. ജല -വൈദുതി ദുരുപയോഗം തടയുന്നതിനായി തര്‍ശീദ് രാജ്യവ്യാപകമായ പ്രചാരണ പരിപാടികളും നടത്തി വരികയാണ്. രാജ്യത്തെ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍, പള്ളികള്‍, സ്കൂളുകള്‍, തുടങ്ങിയ സ്ഥലങ്ങളില്‍ ബോധവത്കരണ നോട്ടീസുകള്‍ പതിച്ചിട്ടുണ്ട്. ഷോപ്പിങ്ങ് മാളുകള്‍ കേന്ദ്രീകരിച്ചും മറ്റും ലഘു ലേഖകളും പോസ്റ്ററുകളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. വൈദ്യുതിയുടെയും വെള്ളത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളില്‍ ബോധവത്കരണം നടത്തുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇതിനു ശേഷവും നിയമ ലംഘനം തുടര്‍ന്നാല്‍ പിഴത്തുക ഇരട്ടിയിലധികമായി വര്‍ധിപ്പിക്കാനും ആലോചിക്കുന്നുണ്ട്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments