HomeAround KeralaPathanamthittaഅഞ്ച് വയസുകാരിയെ പീഡിപ്പിച്ച മധ്യവയസ്കനെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടികൂടി

അഞ്ച് വയസുകാരിയെ പീഡിപ്പിച്ച മധ്യവയസ്കനെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടികൂടി

പത്തനംതിട്ട: അയല്‍വാസിയും ബന്ധുവുമായ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച മധ്യവയസ്കനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. കോഴഞ്ചേരി ചെറുകോല്‍ സ്വദേശി കൃഷ്ണന്‍കുട്ടിയാണ് അറസ്റ്റിലായത്.പീഡനവിവരം പുറത്തറിഞ്ഞതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഉള്‍പ്പെടെ ഇയാളെ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. വീടിന് മുറ്റത്ത് കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ മിഠായി തരാമെന്ന് പറഞ്ഞ് കൃഷ്ണന്‍കുട്ടി തൊട്ടടുത്തുള്ള തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെവെച്ച് പീഡിപ്പിച്ചു. ഈ സമയം കൃഷ്ണന്‍കുട്ടിയുടെ ഭാര്യ വീട്ടിലുണ്ടായിരുന്നില്ല. ഉച്ചയോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട പെണ്‍കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. ചെങ്ങന്നൂര്‍ ആല സ്വദേശിയായ ഇയാള്‍ വര്‍ഷങ്ങളായി ചെറുകോലിലുള്ള ഭാര്യവീട്ടിലാണ് താമസം. കോഴഞ്ചേരിയില്‍ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റിയാണ് ഇയാൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments