HomeTech And gadgetsScienceഅന്ത്യ ഘടികാരത്തിൽ പുതിയ സമയം: ലോകാവസാനത്തിന് ഇനി മൂന്നു മിനിട്ട് മാത്രം ! - വീഡിയോ

അന്ത്യ ഘടികാരത്തിൽ പുതിയ സമയം: ലോകാവസാനത്തിന് ഇനി മൂന്നു മിനിട്ട് മാത്രം ! – വീഡിയോ

ലോകം ഇന്നു നേരിട്ടുക്കൊണ്ടിരിക്കുന്ന വൻ ഭീഷണികൾ മുന്നിൽകണ്ട് ലോകാവസാന ഘടികാരത്തിൽ അർധരാത്രിക്ക് ഇനി മൂന്നു മിനിറ്റേ ശേഷിക്കുന്നുള്ളൂവെന്ന് ഗവേഷകർ. അണ്വയുധങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, കാലവസ്ഥാ വ്യതിയാനങ്ങൾ തുടങ്ങി ഭീഷണികളുടെ പശ്ചാത്തലത്തിലാണ് ലോകാവസാന ക്ലോക്കിൽ സമയ സൂചികളുടെ സ്ഥാനം നിശ്ചയിക്കാറുള്ളത്. ലോകം നേരിടുന്ന കടുത്ത ഭീഷണികളുടെ രൂക്ഷത ഭരണാധികാരികളെയും നേതാക്കളെയും ബോധ്യപ്പെടുത്താനുള്ള ഒരു പ്രതീകാത്മക ഘടികാരമാണിത്. ക്ലോക്കിൽ കൃത്യം അർധരാത്രിയാകുമ്പോൾ ലോകത്തിന്റെ സർവനാശം സംഭവിക്കും എന്നാണു കരുതുന്നത്.

1947-ൽ അമേരിക്കയിലെ ഷിക്കാഗോ സർവകലാശാലയിലാണ്‌ ഘടികാരം സ്ഥാപിച്ചത്‌. അമേരിക്ക ആദ്യമായി അണുബോംബ് നിർമ്മിച്ച സംഘത്തിൽ പ്രവർത്തിച്ച ശാസ്‌ത്രജ്ഞർ 1945-ൽ തുടങ്ങിയ ബുള്ളറ്റിൻ ഓഫ്‌ ദ ആറ്റമിക്‌ സയന്റിസ്റ്റ്‌സ്‌ എന്ന പ്രസിദ്ധീകരണത്തിന്റെ നിർദ്ദേശകസമിതി അംഗങ്ങളാണ്‌ 1947-ൽ അന്ത്യദിനഘടികാരത്തിന്‌ രൂപം നൽകിയത്. ഘടികാരത്തിന്റെ പുനക്രമീകരണം നടത്താൻ ചുമതലയുള്ള സംഘത്തിൽ ഇപ്പോൾ ലോകപ്രശസ്‌തരായ ഒട്ടേറെ ശാസ്‌ത്രജ്ഞർ ഉൾപ്പെടുന്നു. 2007 ജനുവരി 17-ന്‌ ഘടികാരസൂചി രണ്ടു മിനുറ്റുകൂടി അർധരാത്രിയോട്‌ അടുപ്പിച്ചുവെന്ന്‌ ലണ്ടനിൽ പ്രഖ്യാപിച്ചത്‌ വിഖ്യാത ശാസ്‌ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങാണ്‌.

ആഗോളതാപനം, ആണവായുധം എന്നീ വിപത്തുകൾ മൂലം സർവനാശത്തിലേക്ക്‌ നീങ്ങുന്ന ലോകനാഗരികതയ്‌ക്കിന്‌ വെറും അഞ്ചുമിനുറ്റ്‌ മാത്രമെന്ന്‌ നേരത്തെ അന്ത്യദിനഘടികാരം മുന്നറിയിപ്പു നൽകിയിരുന്നു. കഴിഞ്ഞ 60 വർഷമായി ഇത്തരമൊരു ഘടികാരം ശാസ്‌ത്രലോകം കൈവശം സൂക്ഷിക്കുകയാണ്‌. ലോകം നേരിടുന്ന ഭീഷണികൾക്കനുസരിച്ച്‌ അതിന്റെ സൂചിയിൽ വ്യത്യാസം വരുത്തിക്കൊണ്ടേയിരിക്കുന്നു. സർവനാശത്തിന്‌ അവശേഷിക്കുന്ന സമയമാണ്‌ ലോകത്തിനുള്ള മുന്നറിയിപ്പായി ‘അന്ത്യദിനഘടികാര’ത്തിൽ ക്രമീകരിക്കപ്പെടുക.

ക്ലോക്കിൽ നേരത്തെ അർധരാത്രിക്ക് അഞ്ചു മിനിറ്റാണ് ഉണ്ടായിരുന്നത്. ഇതാണ് മൂന്നു മിനിറ്റായി ചുരുക്കിയത്. രാജ്യങ്ങൾ വികസിപ്പിച്ചെടുത്ത അണ്വായുധങ്ങൾ, വടക്കൻ കൊറിയയുടെ ഹൈഡ്രജൻ ബോംബ് പരീക്ഷണം, റഷ്യ–അമേരിക്ക സംഘർഷം, ഇന്ത്യ–പാക്ക് സംഘർഷം എന്നിവയെല്ലാം ലോകാവസാന ഘടികാരത്തിലെ പുതിയ സമയം ക്രമീകരിക്കാൻ കാരണമായി. ഈ നില തുടർന്നാൽ വൈകാതെ ഈ ലോകം അവസാനിക്കുമെന്നാണ് അറ്റോമിക് ശാസ്ത്രജ്ഞർ പറയുന്നത്. കഴിഞ്ഞ 60 വര്‍ഷത്തെ ചരിത്രത്തിനിടെ ക്ലോക്കിലെ സമയസൂചികള്‍ 22 തവണ പുനക്രമീകരിച്ചിട്ടുണ്ട്.

also read:

അശ്ലീല വീഡിയോകള്‍ ഫോണില്‍ സൂക്ഷിക്കുന്നവര്‍ക്ക് പണി വരുന്നു ! -വീഡിയോ

ഈ ഭീകര ദൃശ്യങ്ങള്‍ കണ്ട ഒരാളും പറയില്ല, അയാൾ ജീവിക്കുമെന്ന്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments