HomeTech And gadgetsScienceമൂത്രത്തിന് പകരം ഈ യുവതിയുടെ ശരീരം ഉത്പാദിപ്പിക്കുന്നത് മദ്യം ! അമ്പരന്ന് ശാസ്ത്രലോകം !

മൂത്രത്തിന് പകരം ഈ യുവതിയുടെ ശരീരം ഉത്പാദിപ്പിക്കുന്നത് മദ്യം ! അമ്പരന്ന് ശാസ്ത്രലോകം !

കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയയാകാന്‍ എത്തിയ സ്ത്രീയുടെ മൂത്രത്തിൽ മദ്യം കണ്ടെത്തി. എന്നാൽ യുവതി പറഞ്ഞത് മദിയപിക്കില്ല എന്നും. പക്ഷേ, ഇത് മുഖവിലക്കെടുക്കാൻ ഡോക്ടർമാർ തയ്യാറായില്ല. പിന്നീട് നടന്ന പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്. മൂത്രത്തില്‍ മദ്യം അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയ അവര്‍ മദ്യപാനാസക്തി മറയ്ക്കാനായി കള്ളം പറയുന്നു എന്നാണ് ഡോക്ടര്‍മാര്‍ സംശയിച്ചത്.

ആദ്യം സന്ദര്‍ശിച്ച ആശുപത്രിയിലെ കരള്‍ രോഗ ചികിത്സാ വിഭാഗം ലഹരി വിമുക്ത ചികിത്സയ്ക്ക് അവരെ അയക്കുകയും ചെയ്തു. പുന്നീട് 61കാരിയായ അവര്‍ക്ക് യൂറിനറി ഓട്ടോ ബ്രൂവറി സിന്‍ഡ്രോം എന്ന അപൂര്‍വമായ രോഗാവസ്ഥയാണെന്ന്‌ തിരിച്ചറിയുകയായിരുന്നു.

മൂത്രസഞ്ചിയില്‍ സ്വയം ആല്‍ക്കഹോള്‍ ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥയാണിത്. മൂത്രസഞ്ചിയിലെ യീസ്റ്റ് പുളിച്ചാണ് മദ്യം ഉത്പാദിപ്പിക്കപ്പെടുന്നത്. ബിയര്‍ നിര്‍മാണത്തിന്റെ പ്രക്രിയക്ക് സമാനമാണിത്. എന്നാൽ യുവതിയുടെ കാര്യത്തിൽ ഈ പ്രക്രിയ നടക്കുന്നത് ശരീരത്തിനുള്ളിലാണെന്നതാണ് ആശ്ചര്യപ്പെടുത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments