HomeNewsShortഉമ്മൻ ചാണ്ടിക്ക് അനുകൂലമായി മൊഴി നൽകണമെന്ന് സരിതയോട് തമ്പാനൂർ രവി വശ്യപ്പെടുന്ന ശബ്ദരേഖ പുറത്ത്

ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി മൊഴി നൽകണമെന്ന് സരിതയോട് തമ്പാനൂർ രവി വശ്യപ്പെടുന്ന ശബ്ദരേഖ പുറത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി സോളാർ കമ്മീഷനിൽ മൊഴി നൽകണമെന്ന് കോൺഗ്രസ് നേതാവ് തമ്പനൂർ രവി വശ്യപ്പെടുന്ന ശബ്ദരേഖ കൂടി പുറത്തുവന്നതോടെ സർക്കാർ കടുത്ത പ്രതിരോധത്തിൽ. തമ്പാനൂർ രവി ഇന്നലെ വൈകീട്ട് വിളിച്ച് സംസാരിച്ച ശബ്ദരേഖ റിപ്പോർട്ടർ ചാനലാണ് പുറത്തുവിട്ടത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനും എ ഗ്രൂപ്പിന്റെ നേതാവു കൂടിയാണ് തമ്പാനൂർ രവി. ആ ഫോൺ സംബാഷനത്ത്തിന്റെ പൂർണ്ണ രൂപം:
തമ്പാനൂര്‍ രവി : ദില്ലിയില്‍ വച്ച് കണ്ടിട്ടേ ഇല്ല.
സരിത : ഓ കെ.. ഓ കെ

തമ്പാനൂര്‍ രവി : 2 തവണ ഓഫീസിലും ഒരിക്കല്‍ സ്റ്റേജില്‍ വച്ചും. അതങ്ങ് മറ്റേയാള്‍ പറയുന്ന കേട്ടിട്ട് നമ്മുടെ ആള്‍ പറയുന്ന നോക്കിക്കോണം..
സരിത : ങാഹാ.. ഓകെ .. ഓകെ.. അത് നാളെ എടുക്കും എന്നും പറഞ്ഞു. മൊഴി എടുക്കുമെന്ന്

തമ്പാനൂര്‍ രവി : സരിത ശ്രദ്ധിക്കേണ്ടത് .. സരിത ശ്രദ്ധിക്കേണ്ടത് ചോദ്യങ്ങള്‍ക്ക് വളരെ നന്നായി പറയാന്‍ സാധിക്കണം
സരിത: മറ്റേ ക്രോസ് വരുന്നത് ബിജുവിന്റെ..
തമ്പാനൂര്‍ രവി: അവനാണ് തെമ്മാടി.. കുഴപ്പിക്കുന്നത് അവനാണ് .. വളരെ സേഫായിരിക്കണം
സരിത : ങ്ഹാ.. ങ്ഹാ.. മനസിലായി സാറേ

തമ്പാനൂര്‍ രവി : നാളെ എപ്പോഴാ വച്ചിരിക്കുന്നത്
സരിത : നാളെ രാവിലെയാണ് സാറേ, ഞാന്‍ മൊഴി എടുക്കുന്ന കാര്യം പറഞ്ഞ്. മൊഴി എടുക്കാന്‍ ഇങ്ങോട്ട് ക്വസ്റ്റ്യന്‍ വരുന്ന സമയത്ത് അങ്ങോട്ട് പറഞ്ഞാല്‍ മതിയല്ലോ..?
തമ്പാനൂര്‍ രവി : മതി.. മതി.. ഇന്നത്തെ മാതൃഭൂമി ഒക്കെ ഒന്ന് നോക്കൂ
സരിത : ഞാന്‍ നോക്കി കൊള്ളാം.. ഏതോ ഒരു ഓണ്‍ലൈനില്‍ ഫുള്‍ കൊടുത്തിട്ടുണ്ട്

തമ്പാനൂര്‍ രവി : കണ്ടത് 3 തവണ .. രണ്ട് തവണ ഓഫീസില്‍ ഒരിക്കല്‍ ഓഫീസ്.. പിന്നെ.. പിന്നെ ..മറ്റേ മറ്റേ.. സ്റ്റേജില്‍ .. സ്റ്റേജില്‍
സരിത: ങ്ഹാ.. ങ്ഹാ.. ഓ ക .. ഓ കെ..
തമ്പാനൂര്‍ രവി : അതു കഴിഞ്ഞ് മറ്റേത് നിര്‍ത്തിക്കോണം നന്നായിട്ട്
സരിത : ശരി സാറേ..

തമ്പാനൂര്‍ രവി : ലെറ്റര്‍ എന്താ പറയാന്‍ പോകുന്നത്
സരിത: ലെറ്റര്‍ സ്റ്റേ ചെയ്തു
തമ്പാനൂര്‍ രവി : ചോദിച്ചാല്‍ എന്തു പറയും
സരിത : അത് പേഴ്‌സണല്‍ കാര്യം , ഇതു റിലേറ്റ് ചെയ്തിട്ടില്ല

തമ്പാനൂര്‍ രവി: കൂടെ ചോദിക്കണെ

സരിത : നാളെ നേരിട്ട് കാണുമ്പോള്‍ ചോദിക്കാം സാര്‍.. ഫോണ്‍ വിളിച്ചാല്‍ .. അങ്ങോട്ടു വിളിച്ചാല്‍ ..എന്റെ ഫോണും , ചിലപ്പോള്‍ അഡ്വക്കേറ്റിന്റെ ഫോണും ഒക്കെ ചോര്‍ത്തുന്നുണ്ടാകും.

സംഭാഷണം സരിത എസ് നായർ ശരിവച്ചു. തമ്പാനൂർ രവി ഇന്നലെ തന്നെ വിളിച്ചിരുന്നുവെന്ന് സരിത പറഞ്ഞു. പണം നൽകിയിട്ടില്ലെന്നും ശ്രീധരൻ നായരെ കണ്ടിട്ടില്ലെന്നും ഡൽഹി വിജ്ഞാൻ ഭവനിൽ പോയിട്ടില്ലെന്നും കമ്മീഷന് മുന്നിൽ പറയണമെന്ന് തമ്പാനൂർ രവി ആവശ്യപ്പെട്ടതായി സരിത മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇത്തരത്തിൽ കമ്മീഷന് മുന്നിൽ മൊഴി നൽകണമെന്ന് പലരും വിളിച്ചിരുന്നെന്നും ഇക്കാര്യങ്ങൾ നാളെ 10.30ന് സോളാർ കമ്മീഷന് മുന്നിൽ ഹാജരാവുമ്പോൾ വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments