HomeCinemaMovie News''എന്നോട് പറഞ്ഞിരുന്നെങ്കില്‍ എനിക്ക് അത്രയും സങ്കടം തോന്നില്ലായിരുന്നു'' ജീവിതത്തിൽ തന്നെ ഏറെ വേദനിപ്പിച്ച ആ...

”എന്നോട് പറഞ്ഞിരുന്നെങ്കില്‍ എനിക്ക് അത്രയും സങ്കടം തോന്നില്ലായിരുന്നു” ജീവിതത്തിൽ തന്നെ ഏറെ വേദനിപ്പിച്ച ആ രഹസ്യം മിന്മിനി തുറന്നു പറയുന്നു !

ചിന്ന ചിന്ന ആസൈ എന്ന മനോഹരമായ ഗാനം മിന്‍മിനിക്ക് സമ്മാനിച്ചത് എ.ആര്‍ റഹ്മാനാണ്. പാട്ടിന് ലഭിച്ച സ്വീകാര്യത പക്ഷേ മിന്‍മിനിയുടെ കരിയറില്‍ തുടര്‍ന്നുണ്ടായില്ല. പല കാരണം കൊണ്ടും മിന്‍മിനിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടു. അതിനിടെ ശബ്ദത്തിനുണ്ടായ ചില പ്രശ്‌നങ്ങള്‍ കാരണം പാടാനും സാധിച്ചില്ല. ശബ്ദം തിരിച്ചുകിട്ടിയപ്പോഴാകട്ടെ അവസരങ്ങള്‍ മിന്‍മിനിയെ തേടിയെത്തിയതുമില്ല.

 

 
തന്റെ ജീവിതത്തില്‍ ഏറെ വേദനിച്ച ഒരു സന്ദര്‍ഭമുണ്ടെന്ന് മിന്‍മിനി പറയുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം നല്ലൊരു മെലഡി പാടാന്‍ അവസരം ലഭിച്ചെന്നും എന്നാല്‍ അത് സിനിമയിലെത്തിയപ്പോള്‍ കേട്ടത് മറ്റൊരു ഗായികയുടെ ശബ്ദത്തിലായിരുന്നെന്നും അത് തന്നെ വല്ലാതെ വേദനിപ്പിച്ചെന്നും മിന്‍മിനി പറയുന്നു. പൃഥ്വിരാജും കാവ്യമാധവനും താരങ്ങളായ വാസ്തവം എന്ന ചിത്രത്തിലെ ‘അരപ്പവന്‍ പൊന്നുകൊണ്ട് അരയിലൊരേലസ്’ എന്ന പാട്ട് പാടാന്‍ സംഗീത സംവിധായകന്‍ അല്ക്‌സ് പോള്‍ വിളിച്ചപ്പോള്‍ ഏറെ സന്തോഷം തോന്നി. പാട്ടിന്റെ റെക്കോഡിങ്ങും നടത്തി. എന്നാല്‍ പാട്ട് പുറത്തുവന്നപ്പോള്‍ അത് റിമി ടോമിയുടെ ശബ്ദത്തിലായിരുന്നു. പാടുന്നതിന് മുന്‍പ് ഞാന്‍ പാടിയത് ട്രാക്കാണെന്ന് എന്നോട് അലക്‌സ് പോളോ മറ്റോ പറഞ്ഞിരുന്നെങ്കില്‍ എനിക്ക് അത്രയും സങ്കടം തോന്നില്ലായിരുന്നു. ‘റിമി പാടിയതിലല്ല എനിക്ക് സങ്കടം, മറിച്ച് അത് എന്നോട് പറയാതിരുന്നതിലാണ്’. മിന്മിനി പറയുന്നു.

അങ്കമാലി ഡിപോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെക്കുറിച്ച് മുൻ അധ്യാപികയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു !

മറന്നോ ഈ ദിവ്യ ഔഷധങ്ങളെ ? തലവേദന മുതൽ രക്തസമ്മർദം വരെ മാറും !!

ഇവരെ സൂക്ഷിക്കുക !! വിദേശത്ത് നേഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടുന്ന സംഘം !! കുടുങ്ങിയത് പാവപ്പെട്ട അനേകർ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments