HomeNewsLatest Newsകശ്മീരില്‍ മഞ്ഞുമലയിടിഞ്ഞ് ആറ് സൈനികര്‍ മരിച്ചു; രണ്ടുപേരെ കാണാതായി

കശ്മീരില്‍ മഞ്ഞുമലയിടിഞ്ഞ് ആറ് സൈനികര്‍ മരിച്ചു; രണ്ടുപേരെ കാണാതായി

കശ്മീരില്‍ ബന്ദിപ്പൊറ ജില്ലയിൽ മഞ്ഞിടിച്ചിലില്‍ ആറ് സൈനികര്‍ കൊല്ലപ്പെട്ടു. രണ്ടു സൈനികനെ കാണാതായി. ബുധനാഴ്ച രാത്രിയാണ് ഗുരെസ് സെക്ടറിലെ നീരു ഗ്രാമത്തിലെ സൈനിക ക്യാമ്പില്‍ മഞ്ഞിടിച്ചില്‍ ഉണ്ടായത്. കാണാതായ സൈനികനര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.ബുധനാഴ്ച കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലെ ഒരു സൈനിക ക്യാമ്പിലുണ്ടായ മഞ്ഞിടിച്ചിലില്‍ ഒരു മേജര്‍ കൊല്ലപ്പെടുകയും നാലു സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 

 

 

ഗന്ദര്‍ബാല്‍ ജില്ലയില്‍ പെട്ട സോനാമാര്‍ഗിലെ സൈനിക ക്യാംപിനു സമീപത്തുണ്ടായ മഞ്ഞുവീഴ്ചയിലാണ് ഒരു മേജര്‍ കൊല്ലപ്പെട്ടത്. കൂടാതെ ഗുരേസിലെ നിയന്ത്രണ രേഖയ്ക്കു സമീപം ബദൂഗാം ഗ്രാമത്തിലുണ്ടായ മഞ്ഞിടിച്ചിലില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു. കശ്മീര്‍ താഴ്‌വരയിലെ കുറഞ്ഞ താപനില മൈനസ് മൂന്നു ഡിഗ്രിയാണ്. കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് മൂന്നു ദിവസമായി ശ്രീനഗര്‍-ജമ്മു ഹൈവേ അടച്ചിരിക്കുകയാണ്.

അങ്കമാലി ഡിപോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെക്കുറിച്ച് മുൻ അധ്യാപികയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു !

മറന്നോ ഈ ദിവ്യ ഔഷധങ്ങളെ ? തലവേദന മുതൽ രക്തസമ്മർദം വരെ മാറും !!

ഇവരെ സൂക്ഷിക്കുക !! വിദേശത്ത് നേഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടുന്ന സംഘം !! കുടുങ്ങിയത് പാവപ്പെട്ട അനേകർ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments