HomeCinemaMovie Newsഅദ്ദേഹം അന്നു ചെയ്ത ആ കാര്യം എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല; നടന്‍ ബാബു ആന്റണിയുമായുള്ള...

അദ്ദേഹം അന്നു ചെയ്ത ആ കാര്യം എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല; നടന്‍ ബാബു ആന്റണിയുമായുള്ള നഷ്ടപ്രണയത്തെക്കുറിച്ച് നടി ചാർമിള ആദ്യമായി മനസ്സു തുറക്കുന്നു !

നടി ചാർമിളയും നടന്‍ ബാബു ആന്റണിയുമായുള്ള പ്രണയം ആളുകള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട വിഷയമാണ്. കുടുംബാംഗങ്ങളുടെ എതിര്‍പ്പും വകവെയ്ക്കാതെയാണ് കുറേകാലം പ്രണയം മുന്നോട്ട് കൊണ്ടുപോയതെങ്കിലും ഒരു സുപ്രഭാതത്തില്‍ ആ പ്രണയവും വഴി പിരിയുകയായിരുന്നു. സിനിമയിലെ പലരും ഇത് എതിര്‍ത്തിരുന്നു. അതിന് ശേഷം ചാര്‍മ്മിള തമിഴ്‌നാട്ടുകാരനായ രാജേഷിനെ വിവാഹം കഴിച്ചെങ്കിലും അതും അധിക നാള്‍ നീണ്ടുനിന്നില്ല. വിവാഹമോചിതയായ ഇവര്‍ ഇപ്പോള്‍ വീണ്ടും മിനിസ്‌ക്രീനിലൂടെ അഭിനയലോകത്ത് സജീവമാകുകയാണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന്‍ എന്ന ചിത്രത്തിലൂടെയാണ് ചാര്‍മിള മലയാളത്തിലേക്ക് തിരിച്ചെത്തിയത്. ഇപ്പോള്‍ മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന മംഗല്യപ്പട്ട് എന്ന് സീരിയലില്‍ അഭിനയിക്കുകയാണ്. ഇപ്പോൾ ബാബു ആന്റണിയുമായുള്ള പ്രണയത്തെക്കുറിച്ച് മനസ് തുറക്കുന്നു ചാര്‍മിള.

 

 

 

ബാബു ആന്റണിയോടു ഒരിക്കലും ദേഷ്യം തോന്നിട്ടില്ല. പ്രതികാരം ചെയ്യണമെന്നും തോന്നിയിട്ടില്ലെന്ന് നടി പറയുന്നു. എല്ലാവര്‍ക്കും എല്ലാ ഗുണവും ഉണ്ടാകണം എന്നില്ല. ആ വ്യക്തിയുടെ കാര്യവും അങ്ങനെയെ കണ്ടിട്ടുള്ളു. എന്റെ അച്ഛനു ഹൃദയാഘതം വന്നപ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോയതും കൂടെ നിന്നതും അദ്ദേഹമാണ്. അച്ഛന് അസുഖം വന്നപ്പോള്‍ ബാബുവിന് അതു കണ്ടില്ല എന്നു നടിക്കാമായിരുന്നു. പക്ഷേ അദ്ദേഹത്തിലെ നല്ല മനുഷ്യന്‍ അതു ചെയ്തില്ല. ആ കടപ്പാട് ബാബു ആന്റിണിയോടു എനിക്ക് ഇന്നുമുണ്ടെന്ന് നടി പറയുന്നു. അടുത്ത കാലത്ത് അമ്മയുടെ യോഗത്തില്‍ വച്ച് കണ്ടിരുന്നു. വീട്ടുവിശേഷങ്ങള്‍ ചോദിച്ചാണ് അന്നു പിരിഞ്ഞത് എന്നും ചാര്‍മിള പറഞ്ഞു.

തന്റെയും മകളുടെയും അശ്‌ളീല ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ കോട്ടയം സ്വദേശിനി യുവതി പിടികൂടിയത് സിനിമ സ്റ്റൈലിൽ !

പ്രവാസി തൊഴിലാളികള്‍ക്ക് ഫ്ളക്സിബിള്‍ വർക്ക് പെര്‍മിറ്റ് സംവിധാനം വരുന്നു !

ഭർത്താവെത്തിയപ്പോൾ കെട്ടിപ്പിടിച്ചു നിർത്തി കാമുകനെ രക്ഷിച്ചു; ഈ കോട്ടയത്തുകാരി ഭാര്യയോ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments