HomeWorld NewsGulfപ്രവാസി തൊഴിലാളികള്‍ക്ക് ഫ്ളക്സിബിള്‍ വർക്ക് പെര്‍മിറ്റ് സംവിധാനം വരുന്നു !

പ്രവാസി തൊഴിലാളികള്‍ക്ക് ഫ്ളക്സിബിള്‍ വർക്ക് പെര്‍മിറ്റ് സംവിധാനം വരുന്നു !

മനാമ: പ്രവാസികൾക്ക് ആശ്വാസമായി പുതിയ നിയമവുമായി ബഹ്‌റൈൻ. ബഹ്റൈനിലെത്തുന്ന തൊഴിലാളികള്‍ക്ക് ഫ്ളക്സിബിള്‍ പെര്‍മിറ്റ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. ഒരു തൊഴിലുടമയ്ക്ക് തൊഴിലാളികള്‍ അല്ലാത്തവരെ ജോലിയ്ക്ക് വയ്ക്കാന്‍ കഴിയുന്ന സംവിധാനമാണ് ഫ് ളക്സിബിള്‍ പെര്‍മിറ്റ് സംവിധാനം. ബഹ്റൈന്‍ തൊഴില്‍ മന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പുകള്‍ പുറത്തുവിട്ടത്.ഇതോടെ പ്രൊഫഷണല്‍ ലൈസന്‍സ് ആവശ്യമില്ലാത്ത തസ്തികകളിലേക്ക് തൊഴിലുടമകള്‍ക്ക് ആളുകളെ തിരഞ്ഞെടുത്ത് താല്‍ക്കാലികമായി ജോലി ചെയ്യുന്നതിനുള്ള സൗകര്യവും ഈ സംവിധാനം നല്‍കുന്നു. ഈ സംവിധാനം വരുന്നതോടെ ഒരു തൊഴിലുടമയ്ക്ക് കീഴില്‍ രണ്ട് വര്‍ഷം ജോലി ചെയ്യുന്നതിനും അതിന് ശേഷം ജോലിയ്ക്കായി മറ്റ് തൊഴിലുടമകളെ സമീപിക്കാനുമുള്ള സൗകര്യം ഉണ്ടായിരിക്കും.

 

 

 

പെര്‍മിറ്റ് അവസാനിക്കുന്നതിന് 180 ദിവസം മുമ്ബ് പുതുക്കിയിരിക്കണെമന്ന നിര്‍ദ്ദേശവും ഇതിനൊപ്പം മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. 200 ദിനാറാണ് പെര്‍മിറ്റിനുള്ള അപേക്ഷാ ഫീസായി ഈടാക്കുക. ഇതിന് പുറമേ ഓരോ മാസത്തിന്റെയും അവസാനം 30 ദിനാറും തൊഴിലാളികളില്‍ നിന്ന് ഈടാക്കുകയും ചെയ്യും. പദ്ധതി നിലവില്‍ വരുന്നതോടെ സ്വകാര്യ മേഖലയിലെ അനധികൃത തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനാവുമെന്നും കരുതുന്നു. റണ്‍ എവേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍, കുറ്റവാളികള്‍ എന്നിവര്‍ക്ക് ഫ്ളക്സിബില്‍ പെര്‍മിറ്റ് ലഭിക്കുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കില്ല. ഒക്ടോബര്‍ ഒന്നുമുതല്‍ പുതിയ സംവിധാനം നിലവില്‍ വരുമെന്നായിരുന്നു തൊഴില്‍ മന്ത്രാലയം അറിയിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച ലേബര്‍ മാര്‍ക്കറ്റ് അതോറിറ്റിയുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നാണ് സൂചന.

ഭർത്താവെത്തിയപ്പോൾ കെട്ടിപ്പിടിച്ചു നിർത്തി കാമുകനെ രക്ഷിച്ചു; ഈ കോട്ടയത്തുകാരി ഭാര്യയോ?

തന്റെയും മകളുടെയും അശ്‌ളീല ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ കോട്ടയം സ്വദേശിനി യുവതി പിടികൂടിയത് സിനിമ സ്റ്റൈലിൽ !

”നിങ്ങളെയൊക്കെ ധീരരക്ത സാക്ഷികളായി കേരള ജനത വാഴ്ത്തും എന്ന് കരുതരുത്” കൊല്ലുമ്പോൾ പ്രവർത്തി ദിവസങ്ങളിൽ കൊല്ലണം കേട്ടോ…. സലിം കുമാറിന്റെ കുറിപ്പ് വൈറലാകുന്നു

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments