HomeAround KeralaKottayamഭർത്താവെത്തിയപ്പോൾ കെട്ടിപ്പിടിച്ചു നിർത്തി കാമുകനെ രക്ഷിച്ചു; ഈ കോട്ടയത്തുകാരി ഭാര്യയോ?

ഭർത്താവെത്തിയപ്പോൾ കെട്ടിപ്പിടിച്ചു നിർത്തി കാമുകനെ രക്ഷിച്ചു; ഈ കോട്ടയത്തുകാരി ഭാര്യയോ?

കോട്ടയം നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രി. സുന്ദരിയായ ഒരു യുവതി ആറുവയസുള്ള കുട്ടിയുമായി ആശുപത്രിയിലെത്തി. മണിമല സ്വദേശിനിയായ യുവതിയാണ് ആറുവയസായ കുട്ടിയുമായി നഗരത്തിലെ ആശുപത്രിയില്‍ ചികിത്സക്കെത്തിയത്. രോഗം കുറച്ചു കൂടുതലായതിനാല്‍ കുട്ടിയെ അഡ്മിറ്റ് ചെയ്തു. കുറച്ചുകഴിഞ്ഞപ്പോള്‍ ആപ്പിളൊക്കെയായി ഭര്‍ത്താവിനെപ്പോലെ തോന്നിക്കുന്ന യുവാവും എത്തി. കുട്ടിയുടെ ചികിത്സക്കായി ഇരുവരും ആശുപത്രിയില്‍ താമസം തുടങ്ങി. റൂമില്‍ പിന്നീട് ചിരിയും കളിയും. മരുന്നുമായി വന്ന നഴ്‌സുമാര്‍ വരെ അസൂയപ്പെട്ടു. എന്തൊരു സ്‌നേഹമുള്ള ഫാമിലി. എന്നാല്‍, കഥ മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു.

 

 

 

കുട്ടിയുടെ ചികിത്സയ്‌ക്കെത്തിയ യുവതിക്ക് ആശുപത്രി മുറിയില്‍ കൂട്ടിരിക്കാനെത്തിയത് ഭര്‍ത്താവായിരുന്നില്ല, കാമുകനായിരുന്നു. കുട്ടി അഡ്മിറ്റായ വിവരമറിഞ്ഞു ഭര്‍ത്താവ് ആശുപത്രിയില്‍ എത്തിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. യുവതി കുട്ടിയെ ഉപേക്ഷിച്ച് കാമുകനൊപ്പം ഓടിപ്പോയി. യുവതിക്ക് കൂട്ടായി ആലപ്പുഴ സ്വദേശിയായ കാമുകനുമെത്തി. പിറ്റേന്ന് ഭര്‍ത്താവ് എത്തിയപ്പോള്‍ കണ്ടത് ആശുപത്രിമുറിക്കുള്ളില്‍ കാമുകനൊപ്പമിരിക്കുന്ന ഭാര്യയെ. ഭർത്താവിനെ കണ്ടയുടന്‍ ചാടിയെഴുന്നേറ്റ യുവതി ഭര്‍ത്താവിനെ കെട്ടിപ്പിടിച്ചുനിര്‍ത്തി. ഈ സമയം കാമുകന്‍ രക്ഷപ്പെട്ടു. ഭര്‍ത്താവ് ക്ഷോഭം മാറി നോക്കുമ്പോള്‍ ഭാര്യയെ കാണുന്നില്ല. ബാത്ത് റൂമില്‍ കയറുകയാണെന്നുപറഞ്ഞ് യുവതിയും ഓടിപ്പോയത്രേ. നേരത്തെ മറ്റൊരു കാമുകനൊപ്പം ഓടിപ്പോയ യുവതി രണ്ടു വര്‍ഷത്തിനുശേഷമാണ് തിരികെയെത്തിയതെന്ന് പോലീസ് പറഞ്ഞു. ഭാര്യ പോയതോടെ അസുഖമുള്ള കുട്ടിയെ ഡിസ്ചാര്‍ജ്ജ് ചെയ്ത് ഭര്‍ത്താവും വീട്ടിലേക്ക് മടങ്ങി. സംഭവത്തില്‍ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി.

കണ്ണാടിയിലെ പ്രതിബിംബം ഫോട്ടോയെക്കാൾ നല്ലതാകുന്നത് ഇതുകൊണ്ടോ ?

‘യേശുദാസ് ഒന്നാം പ്രമാണം ലംഘിച്ചുവെന്ന് ക്രിസ്ത്യൻ വിശ്വാസികൾ’ നിങ്ങൾ അത് വിശ്വസിക്കുന്നുണ്ടോ ?

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments