HomeAround KeralaErnakulamആദ്യം തടഞ്ഞുനിർത്തി; പിന്നെ ബ്ലേഡ് കൊണ്ട് തലങ്ങും വിലങ്ങും മുറിച്ചു; പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയോട് പ്ലസ്...

ആദ്യം തടഞ്ഞുനിർത്തി; പിന്നെ ബ്ലേഡ് കൊണ്ട് തലങ്ങും വിലങ്ങും മുറിച്ചു; പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയോട് പ്ലസ് വൺകാരൻ ചെയ്തത്…

പുല്‍പ്പള്ളി: പ്രണയാഭ്യര്‍ത്ഥന നിരസിച്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ കൈഞരമ്പ് ബ്ലേഡ് കൊണ്ടു മുറിക്കാന്‍ ശ്രമിച്ച 19 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ കൈത്തണ്ടയില്‍ ബ്‌ളേഡ് കൊണ്ടു വരയുകയായിരുന്നു. മൂഴിമൂല സ്വദേശിയും ബത്തേരി സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയുമായ വിമലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ ചികിത്സ നല്‍കി വിട്ടയച്ചു. പുല്‍പ്പള്ളി സ്വദേശിയായ പെണ്‍കുട്ടിയെ ബുധനാഴ്ച വീടിനടുത്തുവെച്ചായിരുന്നു വിമല്‍ ആക്രമിച്ചത്.

 
പെണ്‍കുട്ടി സ്‌കൂളില്‍ പോകുമ്പോഴും വരുമ്പോഴുമെല്ലാം ശല്യം ചെയ്തിരുന്ന വിമല്‍ കയ്യേറ്റം നടത്തുകയും ചെയ്തിട്ടുണ്ടെന്നാണ് ആരോപിച്ചിരിക്കുന്നത്. ഒരു തവണ പെണ്‍കുട്ടിയുടെ മുഖത്തടിക്കുക വരെ ചെയ്തിട്ടുണ്ടെന്നും കുടുംബം പറയുന്നു. നേരത്തേ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പുല്‍പ്പള്ളിയില്‍ വെച്ച് പെണ്‍കുട്ടിയെ അടിച്ച ഇയാള്‍ ഇക്കാര്യം പുറത്ത് പറയരുതെന്ന് പെണ്‍കുട്ടിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിവരമെല്ലാം കാണിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അതിന് ശേഷവും ഇയാള്‍ പെണ്‍കുട്ടിയുടെ പിന്നാലെ നടക്കുകയും അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഒരു വര്‍ഷമായി പ്രണയാഭ്യര്‍ത്ഥന നടത്തി പെണ്‍കുട്ടിയുടെ പിന്നാലെ നടക്കുകയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

അദ്ദേഹം അന്നു ചെയ്ത ആ കാര്യം എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല; നടന്‍ ബാബു ആന്റണിയുമായുള്ള നഷ്ടപ്രണയത്തെക്കുറിച്ച് നടി ചാർമിള ആദ്യമായി മനസ്സു തുറക്കുന്നു !

തന്റെയും മകളുടെയും അശ്‌ളീല ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ കോട്ടയം സ്വദേശിനി യുവതി പിടികൂടിയത് സിനിമ സ്റ്റൈലിൽ !

ഭർത്താവെത്തിയപ്പോൾ കെട്ടിപ്പിടിച്ചു നിർത്തി കാമുകനെ രക്ഷിച്ചു; ഈ കോട്ടയത്തുകാരി ഭാര്യയോ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments