ലിയനാര്‍ഡോ ഡാവിഞ്ചിയുടെ മൊണാലിസയ്ക്ക് മഞ്ഞില്‍ ആദരമൊരുക്കി യുവാവ്; അത്ഭുതകരമായ വീഡിയോ കാണാം

ലിയനാര്‍ഡോ ഡാവിഞ്ചിയുടെ മൊണാലിസയ്ക്ക് മഞ്ഞില്‍ ആദരമൊരുക്കിയിരിക്കുകയാണ് ഈ കാനഡക്കാരന്‍. വെറും ഹോക്കി സ്റ്റിക്കും ഷവ്വലും മാത്രം ഉപയോഗിച്ചാണ് ഈ ‘മഞ്ഞ്‌ലിസ’യെ റോബര്‍ട്ട് ഗ്രീന്‍ഫീല്‍ഡ് നിര്‍മ്മിച്ചത്. മഞ്ഞ് പുതച്ച്‌ കിടക്കുന്ന മുറ്റത്തെ ക്യാന്‍വാസിലേക്ക് ഇറങ്ങിയ ഗ്രീന്‍ഫീല്‍ഡ് ഹോക്കി സ്റ്റിക്കും ഷവലും കൊണ്ട് മഞ്ഞിലൊളിച്ചിരുന്ന മൊണാലിസയെ പുറത്തെടുക്കുകയായിരുന്നു.ഇതിന്റെ ടൈംലാപ്‌സ് വീഡിയോയും ഗ്രീന്‍ഫീല്‍ഡ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. വീഡിയോ കാണാം