HomeNewsShortമിന്നല്‍ ഹര്‍ത്താൽ: നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി; റെജിസ്റ്റർ ചെയ്തത് 189 കേസുകൾ

മിന്നല്‍ ഹര്‍ത്താൽ: നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി; റെജിസ്റ്റർ ചെയ്തത് 189 കേസുകൾ

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മിന്നല്‍ ഹര്‍ത്താലിലെ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി. കാസര്‍കോട് ജില്ലയിലെ നഷ്ടം യുഡിഎഫ് ഭാരവാഹികളില്‍ നിന്ന് ഈടാക്കണം. കമറുദ്ദീന്‍, ഗോവിന്ദന്‍ നായര്‍ എന്നിവരില്‍ നിന്നാണ് നഷ്ടം ഈടാക്കാന്‍ കോടതി ഉത്തരവിട്ടത്. ഹര്‍ത്താലില്‍ ഉണ്ടായ നഷ്ടം കണക്കാക്കാന്‍ കമ്മീഷനെ നിയോഗിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. 189 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും പൊതുമുതല്‍ നശിപ്പിക്കപ്പെട്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കെഎസ്‌ആര്‍ടിസിക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്നും സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം, ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ത്താലിലുണ്ടായ നഷ്ടം കര്‍മ്മസമിതി നികത്തണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചു. നഷ്ടം നികത്താന്‍ ശബരിമല കര്‍മ്മസമിതിയില്‍ നിന്നും പണം ഈടാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു പുറമേ ടി.പി സെന്‍കുമാര്‍, കെ.എസ്. രാധാകൃഷ്ണന്‍ എന്നിവരില്‍ നിന്നും നഷ്ടം ഈടാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments