രാജവെമ്പാലയുടെ കടിയിൽ നിന്ന് ഈ പാമ്പുപിടുത്തക്കാരൻ രക്ഷപ്പെടുന്നത് തലനാരിഴയ്ക്ക് ! വീഡിയോ വൈറലാകുന്നു !

39

 

രാജവെമ്പാലയുടെ കടിയിൽ നിന്ന് പാമ്പുപിടുത്തക്കാരൻ തലനാരിഴയ്ക്ക്
രക്ഷപ്പെടുന്ന വീഡിയോ വൈറലാകുന്നു. കർണാകടയിലെ ഷിവമോഗയിലാണ് സംഭവം.  അരുവിയിലേക്ക് വീണുകിടക്കുന്ന മരത്തിന്റെ വേരുകൾക്കിടയിൽ ഒളിച്ച രാജവെമ്പാലയെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു പാമ്പുപിടുത്തക്കാരൻ. ഇതിനിടെ രാജവെമ്പാല ഇയാളെ അപ്രതീക്ഷിതമായി ആക്രമിച്ചു. പെട്ടന്നുള്ള ആക്രമണത്തിൽ പതറിയ ഇയാൾ കൈയിലിരുന്ന വടികൊണ്ട് പാമ്പിനെ തടയുകയും കൈകൊണ്ട് തട്ടിമാറ്റുകയും ചെയ്തു. പിന്നീട് ഒപ്പമുണ്ടായിരുന്ന മറ്റൊരാളും കൂടിയെത്തി പാമ്പിനെ സാഹസികമായി പിടികൂടുകയായിരുന്നു. വീഡിയോ കാണാം.