HomeNewsLatest News8 വർഷത്തിലധികമായ വാഹനം സ്വന്തമായുണ്ടോ? ഇനി ഈ ഫീസും നിങ്ങൾ അടയ്ക്കണം ! പുതിയ തീരുമാനവുമായി...

8 വർഷത്തിലധികമായ വാഹനം സ്വന്തമായുണ്ടോ? ഇനി ഈ ഫീസും നിങ്ങൾ അടയ്ക്കണം ! പുതിയ തീരുമാനവുമായി കേന്ദ്രസർക്കാർ

രാജ്യത്തെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ വാഹന ഉടമകള്‍ക്ക് മേല്‍ പുതിയ നികുതി ചുമത്താന്‍ ആലോചിക്കുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കേണ്ട ഘട്ടത്തില്‍ റോഡ് ടാക്സിന്റെ പത്ത് മുതല്‍ 25 ശതമാനം വരെ തുക ഗ്രീന്‍ ടാക്സായി പിരിക്കാനാണ് ആലോചന. എട്ട് വര്‍ഷം പഴകിയ വാഹനങ്ങളുടെ കാര്യത്തിലാണ് ഈ തീരുമാനം സ്വീകരിക്കുന്നത്.

ഗ്രീന്‍ ടാക്സ് വഴി ശേഖരിക്കുന്ന പണം പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കും. അന്തരീക്ഷം മലിനമാക്കുന്ന വാഹനങ്ങള്‍ ഒഴിവാക്കുന്നതിനും ഇവരെ പുതിയ, മലിനീകരണം കുറഞ്ഞ വാഹനങ്ങളിലേക്ക് മാറ്റുന്നതിനുമാണ് നീക്കമെന്നാണ് വിലയിരുത്തല്‍. ഹൈബ്രിഡ്, ഇലക്‌ട്രിക് വാഹനങ്ങള്‍ എന്നിവയ്ക്ക് പുറമെ സിഎന്‍ജി, എഥനോള്‍, എല്‍പിജി എന്നിവയിലോടുന്ന വാഹനങ്ങള്‍ക്കും പുതിയ നികുതി നിര്‍ദ്ദേശം ബാധകമാവില്ലെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments