HomeAround Keralaപുല്ലേപ്പടിയില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം ! സുഹൃത്ത് പിടിയിൽ

പുല്ലേപ്പടിയില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം ! സുഹൃത്ത് പിടിയിൽ

 

കൊച്ചി പുല്ലേപ്പടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. യുവാവിനെ കൊലപ്പെടുത്തി കത്തിച്ചതാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമായി. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് നാട്ടുകാരാണ് റെയില്‍വേ ട്രാക്കിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്. ട്രാക്കിലേക്ക് തല വച്ച്‌ പൂര്‍ണമായും കത്തിയ നിലയിലായിരുന്നു മൃതദേഹം.
ഫോര്‍ട് കൊച്ചി മനാശ്ശേരിയില്‍ ജോബിയാണ് കൊല്ലപ്പെട്ടത് എന്നു പിന്നീട് തിരിച്ചറിഞ്ഞു.

പ്രതിയായ മാനാശ്ശേരി ബിനോയിയെ പൊലീസ് പിന്നീട് പിടികൂടി. ജോബിയുടെ അയല്‍ക്കാരനാണ് ബിനോയ്.ഇരുവരും പുതുവര്‍ഷദിനം കൊച്ചിയിലുണ്ടായ കവര്‍ച്ചാ കേസിലെ പ്രതികളാണ്. മോഷണമുതല്‍ പങ്കുവയ്ക്കുന്നതിലെ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments