HomeNewsVideo-Newsമദ്യലഹരിയില്‍ നടുറോഡില്‍ പോലീസുകാരന്റെ പരാക്രമം; റോഡ് മുഴുവൻ ബ്ലോക്ക്; ഒടുവിൽ നാട്ടുകാർ ചെയ്തത്.... വീഡിയോ കാണാം

മദ്യലഹരിയില്‍ നടുറോഡില്‍ പോലീസുകാരന്റെ പരാക്രമം; റോഡ് മുഴുവൻ ബ്ലോക്ക്; ഒടുവിൽ നാട്ടുകാർ ചെയ്തത്…. വീഡിയോ കാണാം

മദ്യലഹരിയില്‍ പൊലീസുകാരന്‍ നടുറോഡില്‍ കാര്‍ നിറുത്തി നൃത്തം ചെയ്തു. ഹരിയാനയിലെ ഗുരുഗ്രാമില്‍ ഷീട്ല മാതാ റോഡിലാണ് സംഭവം. ഹരിയാന പൊലീസിന്റെ ക്രൈം യൂണിറ്റിലെ ഇന്‍സ്പെക്ടറായ തരുണ്‍ ദാഹിയയാണ് തന്റെ പുതിയ ഫോര്‍ച്യൂണര്‍ കാര്‍ നടു റോഡില്‍ പാര്‍ക്ക് ചെയ്ത് നൃത്തം ചെയ്തത്. സംഭവത്തെ തുടര്‍ന്ന് അരമണിക്കൂറോളം റോഡ് ബ്ലോക്ക് ഉണ്ടായി. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറാലായിട്ടുണ്ട്.

റോഡ് ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇയാളോട് സംസാരിക്കുകയും വാഹനം മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇയാള്‍ നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും നൃത്തം തുടരുകയുമാണ് ചെയതത്. താന്‍ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് ഇയാള്‍ നാട്ടുകാരെ ഭീഷണിപ്പെടുത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments