HomeNewsShortലോകത്തെ ഞെട്ടിക്കുന്ന തീരുമാനവുമായി വീണ്ടും ഡൊണാൾഡ് ട്രംപ്; ഇറാന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും

ലോകത്തെ ഞെട്ടിക്കുന്ന തീരുമാനവുമായി വീണ്ടും ഡൊണാൾഡ് ട്രംപ്; ഇറാന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും

ആണവ കരാറുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തങ്ങളുടെ മുഖ്യഎതിരാളികളായി അമേരിക്ക കരുതുന്ന ഇറാന്റെ പ്രസിഡന്റുമായി നിരുപാധിക കൂടിക്കാഴ്ച താന്‍ തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗുസേപ്പെ കോണ്ടെയോടൊന്നിച്ച്‌ വൈറ്റ് ഹൗസില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ലോകത്തെ ഞെട്ടിച്ച്‌ പുതിയ പ്രഖ്യാപനവുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.

അവര്‍ തയ്യാറാണെങ്കില്‍ ഇറാന്‍ നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്ക് താന്‍ ഒരുക്കമാണ്- ട്രംപ് പറഞ്ഞു. അവര്‍ അതിന് തയ്യാറാണോ എന്നെനിക്കറിയില്ല. ഞാന്‍ ഇറാന്‍ കരാര്‍ അവസാനിപ്പിച്ചു. അതൊരു വൃത്തികെട്ട കരാറായിരുന്നു. താനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവര്‍ തയ്യാറാകുമെന്നാണ് കരുതുന്നത്. ഇറാന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് താന്‍ എപ്പോഴും തയ്യാറാണ്- അദ്ദേഹം പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് ഒരു മുന്നുപാധിയും വയ്ക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

ഇറാന്‍ ആണവ കരാറില്‍ നിന്ന് ഏകപക്ഷീയമായി അമേരിക്ക പിന്‍വാങ്ങുകയും ഇറാനെതിരേ ഉപരോധം കൊണ്ടുവരാന്‍ തീരുമാനിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വാക്‌പോര് രൂക്ഷമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം എന്ന കാര്യം ശ്രദ്ധേയമാണ്. നവംബര്‍ നാലോടെ ഇറാനുമായുള്ള എണ്ണ വ്യാപാരം അവസാനിപ്പിക്കാന്‍ ലോക രാജ്യങ്ങള്‍ക്ക് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അല്ലാത്ത പക്ഷം അത്തരം കമ്ബനികള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നാണ് അമേരിക്കയുടെ ഭീഷണി. അതേസമയം, ഇറാന്റെ എണ്ണ വ്യാപാരം തടസ്സപ്പെടുകയാണെങ്കില്‍ മിഡിലീസ്റ്റിലെ പ്രധാന എണ്ണ വ്യാപാര പാതയായ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണക്കപ്പലുകള്‍ തടയുമെന്ന് ഇറാന്‍ ഭീഷണി മുഴക്കിയിരുന്നു. സിംഹത്തിന്റെ വാലില്‍ പിടിച്ച്‌ കളിച്ചാല്‍ അമേരിക്ക ഖേദിക്കേണ്ടിവരുമെന്നായിരുന്നു റൂഹാനി അമേരിക്കയ്ക്ക് നല്‍കിയ മുന്നറിയിപ്പ്. ഇറാനുമായുള്ള സമാധാനം എല്ലാ സമാധാനത്തിന്റെയും മാതാവായിരിക്കുമെന്നും ഇറാനുമായുള്ള യുദ്ധം എല്ലാ യുദ്ധങ്ങളുടെയും മാതാവായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അത്തരം ഭീഷണികള്‍ക്ക് വഴങ്ങുന്ന രാജ്യമല്ലെന്നായിരുന്നു ട്രംപ് തന്റെ ട്വിറ്ററിലൂടെ റൂഹാനിക്ക് നല്‍കിയ മറുപടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments