ബൈക്കിനെ മറികടന്നതിന്റെ പേരില്‍ യുവാവിനോട് കാട്ടുന്ന ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്; കരുനാഗപ്പള്ളിയിൽ നിന്നുള്ള വീഡിയോ കാണാം

ബൈക്കിനെ മറികടന്നതിന്റെ പേരില്‍ യുവാവിനു നേരെ ആക്രണം. കരുനാഗപ്പള്ളി സ്വദേശി ഷിബുവാണ് മറ്റൊരു ബൈക്കിനെ മറി കടന്നതിന്റ പേരില്‍ അക്രമണത്തിനിരയായത്. രണ്ടുപേര്‍ ചേര്‍ന്ന് ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കൊല്ലം രാമന്‍കുളങ്ങരയിലെ പെട്രോള്‍ പമ്പില്‍ വെച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ ശക്തിക്കുളങ്ങര പോലീസ് കേസെടുത്തു.

ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൂന്നാംകുറ്റിയില്‍ ഫാന്‍സി സ്റ്റോര്‍ നടത്തുന്ന ഷിബു കരുനാഗപ്പള്ളിയിലെ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവമുണ്ടായത്. രണ്ടുപേര്‍ സഞ്ചരിച്ച ഒരു ബൈക്കിനെ മറികടന്നതിന്റെ പേരില്‍ ഇവര്‍ ഷിബുവിനെ പിന്‍തുടര്‍ന്ന് അസഭ്യം പറയും തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇവരില്‍നിന്ന് രക്ഷപ്പെടാന്‍ ഷിബു സമീപത്തെ പെട്രോള്‍ പമ്പിലേക്ക് കയറി. പിന്നാലെയെത്തിയ സംഘം ഷിബുവിനെ ആക്രമിക്കുകയായിരുന്നു. വീഡിയോ കാണാം

video courtesy: Mathrubhumi