ഇങ്ങനെയൊക്കെ പറ്റിക്കാമോ? കൊച്ചുമോന്റെ ടിക് ടോക് കണ്ട് നിലവിളിച്ച് മുത്തശ്ശി; സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോ കാണാം

9

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ടിക് ടോക് താരമാണ്. സ്തരമൊരു ടിക് ടോക് വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വൈശാലി എന്ന ചിത്രത്തിലെ ഇന്ദ്രനീലിമയോളം എന്ന ഗാനത്തിന് ടിക് ടോക് ചെയ്യാനാണ് വീടിന്റെ മുറ്റത്ത് ഹോമകുണ്ഡം ഒരുക്കി സന്യാസി വേഷത്തില്‍ യുവാവ് ഒരുങ്ങിയത്. ഇതുകണ്ട മുത്തശ്ശി കൊച്ചുമോന്‍ സന്യാസിയായെന്ന് തെറ്റിദ്ധരിച്ച് കരച്ചില്‍ തുടങ്ങി. സംഗതി പന്തിയല്ലെന്ന് കണ്ട കൊച്ചുമോന്‍ കാര്യം പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മുത്തശ്ശി കരച്ചിൽ നിർത്തുന്നില്ല. സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ ഇപ്പോള്‍ വൈറലാണ്. വീഡിയോ കാണാം.