HomeUncategorizedപോരാട്ടം കടുക്കുന്നു: ചൈനീസ് വിദ്യാർഥികളെ പുറത്താക്കാനൊരുങ്ങി യുഎസ്: നഷ്ടം 1000 ലേറെ വിദ്യാർഥികൾക്ക്

പോരാട്ടം കടുക്കുന്നു: ചൈനീസ് വിദ്യാർഥികളെ പുറത്താക്കാനൊരുങ്ങി യുഎസ്: നഷ്ടം 1000 ലേറെ വിദ്യാർഥികൾക്ക്

ചൈനയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ പൂര്‍ണമായും വിലക്കാന്‍ ഒരുങ്ങി അമേരിക്ക. ഹോങ്കോംഗില്‍ പ്രത്യേക സുരക്ഷാ നിയമം അവതരിപ്പിച്ചതോടെ കൂടുതല്‍ ഉപരോധങ്ങള്‍ ചൈനയ്‌ക്കെതിരെ കൊണ്ടുവരുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ആദ്യ പടിയായിട്ടാണ് വിദ്യാര്‍ത്ഥികളെ പുറത്താക്കുന്നത്. ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ ഇത്തരത്തില്‍ പുറത്തുപോകേണ്ടി വരും. ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി ബന്ധമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയാണ് പ്രധാനമായും വിലക്കുന്നത്. ഇവര്‍ യുഎസ്സിന് ഭീഷണിയാണെന്നാണ് ട്രംപ് പറയുന്നത്.

വിസ പുതുക്കി നല്‍കണമെന്ന യുഎസ് സര്‍വകലാശാലകളുടെ ആവശ്യം ട്രംപ് ശക്തമായി തള്ളി. സർവകലാശാലകളുടെ നിലനിൽപ്പിന് ചൈനീസ് വിദ്യാർത്ഥികൾ നൽകുന്ന പണം വളരെയേറെ ഉപകരിക്കുന്നുണ്ട് എന്നായിരുന്നു സർവകലാശാലകളുടെ വാദം. ഇപ്പോൾ കുട്ടികളെ നിരോധിക്കുന്നതോടെ വരുമാനം ആ ഗണ്യമായി കുറയുമെന്നും ഇത് സർവകലാശാലകളുടെ നിലവാരത്തെ ബാധിക്കുമെന്നും സർവകലാശാല അധികൃതർ പറയുന്നു. എന്നാൽ ഇത് ഒരു ചെറിയ വിഭാഗത്തെ മാത്രം ബാധിക്കുന്ന കാര്യമാണ് എന്നാണ് ട്രംപിന്റെ നിലപാട്.

നിലവില്‍ ഉന്നത പഠനത്തിനായി ചൈനീസ് വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കുന്നത് യുഎസ്സിലെ മികച്ച സര്‍വകലാശാലകളെയാണ്. ഇവരുടെ ഭാവിയാണ് ഇതോടെ അവതാളത്തിലായിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments