ഉത്ര കൊലക്കേസിൽ നിർണായകമായി സൂരജിന്റെ സുഹൃത്തിന്റെ മൊഴി പുറത്ത് ! കുടുങ്ങും !

23

കൊല്ലത്തെ ഉത്ര കൊലക്കേസില്‍ പുതിയ വഴിത്തിരിവ്. കൊലക്കേസില്‍ പോലീസ് പ്രതി ചേര്‍ത്തിരിക്കുന്ന ഭര്‍ത്താവ് സൂരജിന് എതിരെയുളള നിര്‍ണായക മൊഴിയാണ് പുറത്തുവന്നിരിക്കുന്നത്. സൂരജിന്റെ ഒരു സുഹൃത്താണ് കേസില്‍ വഴിത്തിരിവ് ആയേക്കാവുന്ന മൊഴി പോലീസിന് നല്‍കിയിരിക്കുന്നത്. സൂരജ് ഉത്രയ്ക്ക് നല്‍കാന്‍ ഉറക്ക ഗുളിക വാങ്ങിയ മെഡിക്കല്‍ സ്റ്റോറിന്റെ ഉടമയെയും സൂരജിന്റെ മൂന്ന് സുഹൃത്തുക്കളേയും പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇതിലൊരു സുഹൃത്താണ് സൂരജിന് എതിരെ മൊഴി നല്‍കിയിരിക്കുന്നത്.

ഉത്രയെ കൊലപ്പെടുത്തിയ വിവരം സൂരജ് പറഞ്ഞിരുന്നു എന്നാണ് സുഹൃത്ത് പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടി സൂരജ് അഭിഭാഷകനെ തേടിയിരുന്നു. ഇക്കാര്യം സുഹൃത്ത് അന്വേഷിച്ചപ്പോഴാണ് ഉത്രയുടെ മരണം സംബന്ധിച്ചുളള കാര്യങ്ങള്‍ പറഞ്ഞത്. സൂരജ് അറസ്റ്റ് ഉറപ്പിച്ചിരുന്നു. ഉത്രയുടെ മരണത്തിന് ശേഷം സൂരജ് വളരെ ഭയന്നിരുന്നുവെന്നും പാമ്പുകളെ വാങ്ങിയ കാര്യമടക്കം പറഞ്ഞിരുന്നു എന്നും ഇയാൾ പറയുന്നു. ദൃക്‌സാക്ഷികള്‍ ഇല്ലാത്ത ഉത്ര കൊലക്കേസില്‍ സൂരജിനെ കുരുക്കാന്‍ പോലീസിന് ഏറെ നിര്‍ണായകമാണ് ഈ മൊഴി.