HomeWorld NewsUSAപതിനൊന്നുകാരിയുടെ മൃതദേഹം ഫ്രീസറില്‍ സ്‌റ്റഫ്‌ ചെയ്‌ത നിലയില്‍; മാതാവ്‌ അറസ്‌റ്റില്‍

പതിനൊന്നുകാരിയുടെ മൃതദേഹം ഫ്രീസറില്‍ സ്‌റ്റഫ്‌ ചെയ്‌ത നിലയില്‍; മാതാവ്‌ അറസ്‌റ്റില്‍

ബ്രാഡന്റ്‌റണ്‍: 2014 ആഗസ്‌റ്റ് മുതല്‍ അപ്രത്യക്ഷമായ 11 വയസ്സുള്ള പെണ്‍കുട്ടിയുടെ മൃതദേഹം കുട്ടിയുടെ മാതാവിന്റെ പേരിലുള്ള വീട്ടിലെ ഫ്രീസറില്‍ നിന്നും കണ്ടെടുത്തു. ചൈല്‍ഡ്‌ പ്രൊറ്റക്ടിവ് സര്‍വീസസ്‌ കീഷ്‌ന തോമസിന്റെ അഞ്ചു മക്കളെ കുറിച്ച്‌ അന്വേഷിക്കാനാണ്‌ വെസ്‌റ്റ് ബ്രാഡന്റ്‌റണ്‍ അപ്പാര്‍ട്ട്‌മെന്റില്‍ പോലീസ്‌ എത്തിയത്‌. അവിടെ അവര്‍ക്ക്‌ നാലു കുട്ടികളെ മാത്രമേ കാണാനായുള്ളൂ. ഇതേതുടര്‍ന്ന്‌ അഞ്ചാമത്തെ കുട്ടിയെ കുറിച്ചു അന്വേഷിക്കുന്നതിനിടയിലാണ്‌ 2014 ആഗസ്‌റ്റ് മുതല്‍ കുട്ടിയെ കാണാനില്ലെന്ന്‌ മനസ്സിലായത്‌.

തുടര്‍ന്ന്‌ കുട്ടിയെ കണ്ടെത്തുന്നതിന്‌ പോലീസ്‌ അന്വേഷണം ആരംഭിച്ചു. ഒകേ്‌ടാ.19 ഞായറാഴ്‌ച ലഭിച്ച ഫോണ്‍കോളിന്റെ അടിസ്‌ഥാത്തില്‍ കാണാതായ കുട്ടിയുടെ ഗ്രാന്റ്‌ മദറിന്റെ വീട്ടില്‍ പോലീസ്‌ എത്തി. അവിടെ ലോക്ക്‌ ചെയ്‌ത് വെച്ചിരുന്ന ഫ്രീസര്‍ തുറന്നപ്പോള്‍ പതിനൊന്ന്‌ വയസ്സുകാരിയുടെ മൃതദേഹം സ്‌റ്റഫ്‌ ചെയ്‌ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

സംഭവുമായി ബന്ധപ്പെട്ടു അറസ്‌റ്റിലായ മാതാവിനെ കോടതിയില്‍ ഹാജാരാക്കിയെങ്കിലും, വിവരങ്ങള്‍ വെളിപ്പെടുത്തുവാന്‍ ഇവര്‍ തയ്യാറായില്ല എന്ന്  പോലീസ്‌ വക്‌താവ്‌ ലഫ്‌.ജയിംസ്‌ റാക്കി പത്രസമ്മേളനത്തില്‍ പറഞ്ഞു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments