HomeWorld NewsUSAകളിക്കുന്നതിനിടെ ആറുവസുകാരൻ വെടി വച്ചു; അനുജൻ മരിച്ചു

കളിക്കുന്നതിനിടെ ആറുവസുകാരൻ വെടി വച്ചു; അനുജൻ മരിച്ചു

ചിക്കാഗോ: കളിക്കുന്നതിനിടെ ആറു വയസുകാരന്റെ കയ്യിലിരുന്ന തോക്കിൽ നിന്നും അബദ്ധത്തിൽ വെടിയേറ്റ് മൂന്നു വയസ്സുകാരനായ അനുജൻ മരിച്ചു. കളിച്ചു കൊണ്ടിരിക്കെ മൂത്ത സഹോദരൻ, ഫ്രിഡ്ജിന്റെ മുകളിൽ ലോഡ് ചെയ്തു വച്ചിരുന്ന തോക്കെടുത്ത് അനുജന്റെ മുഖത്തേക്ക് അറിയതെ നിറയൊഴിക്കുകയായിരുന്നു. ഉടനെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു.

നിയമവിരുദ്ധമായി തോക്ക് കൈവശം വച്ചതിനും അശ്രദ്ധമായി ഉപയോഗിച്ചതിനും കുട്ടികളുടെ പിതാവ് 25 വയസുള്ള മൈക്കിൾ സാന്റിയോഗയെ പോലീസ് അറസ്റ്റ് ചെയ്തു.

നിരവധി ആളുകൾ ചിക്കാഗോയിൽ നിയമവിരുദ്ധമായി തോക്ക് ഉപയോഗിക്കുന്നുണ്ട്. ഇവരെ കണ്ടു പിടിക്കാൻ പോലീസ് നടപടികൾ ആരംഭിച്ചു  

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments