HomeWorld Newsയുക്രെയിനിലെ റഷ്യൻ അധിനിവേശം; ഇറാനെതിരെ ഉടൻ ഉപരോധം ഏർപ്പെടുത്തുമെന്ന് യു.എസ്

യുക്രെയിനിലെ റഷ്യൻ അധിനിവേശം; ഇറാനെതിരെ ഉടൻ ഉപരോധം ഏർപ്പെടുത്തുമെന്ന് യു.എസ്

യുക്രെയിനിലെ റഷ്യൻ അധിനിവേശത്തെ പിന്തുണക്കുന്ന ഇറാനെതിരെ ഉപരോധമേർപ്പെടുത്താൻ അമേരിക്ക. ഉടൻ പുതിയ ഉപരോധം ഏർപ്പെടുത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇറാൻ റഷ്യക്ക് ബാലിസ്റ്റിക് മിസൈലുകള്‍ വില്‍ക്കാൻ ഒരുങ്ങുന്നെന്ന റിപ്പോർട്ടുകള്‍ക്കിടെയാണ് യു.എസിന്റെ നീക്കം. ഇറാന്റെ പിന്തുണയ്ക്ക് പകരമായി റഷ്യ പ്രതിരോധ സഹകരണം വാഗ്ദ്ധാനം ചെയ്യുന്നെന്നും ഇറാൻ റഷ്യയില്‍ നിന്ന് ബില്യണ്‍ കണക്കിന് ഡോളറിന്റെ സൈനിക ഉപകരണങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെന്നും യു.എസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിർബി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments