HomeWorld Newsഅമേരിക്കയുടെയും ബ്രിട്ടന്റെയും ആക്രമണങ്ങൾക്ക് തിരിച്ചടി നൽകുമെന്ന് ഹൂതികൾ; അതിക്രമം തുടർന്നാല്‍ ചെങ്കടലിലെ ഇന്റർനെറ്റ് കേബിളുകള്‍ തകർക്കുമെന്ന്...

അമേരിക്കയുടെയും ബ്രിട്ടന്റെയും ആക്രമണങ്ങൾക്ക് തിരിച്ചടി നൽകുമെന്ന് ഹൂതികൾ; അതിക്രമം തുടർന്നാല്‍ ചെങ്കടലിലെ ഇന്റർനെറ്റ് കേബിളുകള്‍ തകർക്കുമെന്ന് മുന്നറിയിപ്പ്

അമേരിക്കയുടെയും ബ്രിട്ടന്റെയും ആക്രമണങ്ങളില്‍ 17 സൈനികർ കൊല്ലപ്പെട്ടതില്‍ പ്രതികാരം ചെയ്യുമെന്ന് ഹൂതികളുടെ മുന്നറിയിപ്പ്. കൊല്ലപ്പെട്ടവരുടെ മൃതദേഹം വഹിച്ച്‌ സൻആയില്‍ നടന്ന വിലാപയാത്രയിലും മയ്യിത്ത് നമസ്കാരത്തിലും ആയിരങ്ങള്‍ പങ്കാകളികളായി. തത്ത്വങ്ങളിലും വിശ്വാസത്തിലും അധിഷ്ഠിതമായി ഫലസ്തീനികള്‍ക്കുവേണ്ടി പോരാടുന്നതില്‍നിന്ന് ഇതൊന്നും തങ്ങളെ തടയില്ലെന്ന് ഹൂതി നേതാവ് പറഞ്ഞു. പഴയ കോളനി വാഴ്ചയും കൊള്ളയുമാണ് ബ്രിട്ടനും യു.എസും ലക്ഷ്യംവെക്കുന്നതെന്നും അതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് തങ്ങള്‍ക്ക് അറിയാമെന്നും ഹൂതി വക്താവ് പറഞ്ഞു. ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കാനുള്ള ശ്രമത്തില്‍ ജനുവരി പകുതി മുതല്‍ യമനിലെ ഹൂതി കേന്ദ്രങ്ങള്‍ ആക്രമിക്കുന്നു. ഗസ്സയിലെ കൂട്ടക്കൊലയും ഫലസ്തീനികള്‍ക്ക് ഭക്ഷണവും അവശ്യവസ്തുക്കളും എത്തുന്നത് തടയുന്നതുമാണ് ഇസ്രായേലിന്റെയും അവരെ സഹായിക്കുന്നവരുടെയും കപ്പല്‍ ആക്രമിക്കാൻ ഹൂതികളെ പ്രേരിപ്പിക്കുന്നത്. അതിക്രമം തുടർന്നാല്‍ ചെങ്കടലിലെ ഇന്റർനെറ്റ് കേബിളുകള്‍ തകർക്കുമെന്ന് അവർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments