HomeBeauty and fitnessമുടി ഇനി തഴച്ചു വളരും; ഈ ഭക്ഷണം പതിവായി കഴിച്ചാൽ മതി !

മുടി ഇനി തഴച്ചു വളരും; ഈ ഭക്ഷണം പതിവായി കഴിച്ചാൽ മതി !

വലിയ ഒരു വിഭാഗം ആളുകളുടെയും പ്രശ്നമാണ് മുടി കൊഴിച്ചില്‍. പല കാരണം കൊണ്ടും മുടി കൊഴിച്ചില്‍ സംഭവിക്കാം. കാലാവസ്ഥ, മോശം ഭക്ഷണരീതി, സ്ട്രെസ്, മരുന്നുകളുടെ പാര്‍ശ്വഫലം, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങളും മുടി കൊഴിച്ചിലിന് പിന്നിലുണ്ടാകാം.

എന്നാല്‍ കൊഴിച്ചില്‍ തടയുന്നതിനും മുടി വളര്‍ച്ച കൂട്ടുന്നതിനും നമ്മെ സഹായിക്കുന്നൊരു ഭക്ഷണക്കൂട്ടുണ്ട്. പോഷകപ്രദമായ ചില ഭക്ഷണങ്ങള്‍ ഒന്നിച്ച്‌ ചേര്‍ത്ത് തയ്യാറാക്കുന്നൊരു കൂട്ട് ആണിത്. ഫ്ളാക്സ് സീഡ്സ്,എള്ള്, ഹെമ്ബ് സീഡ്സ്, സണ്‍ഫ്ളവര്‍ സീഡ്സ്, പംകിൻ സീഡ്സ്, ബദാം എന്നിങ്ങനെ വളരെയധികം പോഷകങ്ങളടങ്ങിയ ചേരുവകളാണ് ഇതിലേക്കായി എടുക്കുന്നത്. ഇവയെല്ലാം ഒന്നിച്ചെടുത്ത്, ഒന്ന് പൊടിച്ചെടുത്താല്‍ മാത്രം മതി. അത്രയുമേ ചെയ്യേണ്ടതായുള്ളൂ. നനവില്ലാത്ത ഗ്ലാസ് ജാറില്‍ എടുത്തുവച്ചാല്‍ ഏറെ നാള്‍ കേട് കൂടാതെ ഇത് ഉപയോഗിക്കാവുന്നതാണ്. ദിവസവും ഇതില്‍ നിന്ന് മുപ്പത് ഗ്രാം അളവിൽ കഴിച്ചാല്‍ മതി. പാലില്‍ കലക്കിയോ വെള്ളത്തില്‍ ചേര്‍ത്തോ കഴിക്കാവുന്നതാണ്. ഇവയെല്ലാം തന്നെ പ്രത്യേകിച്ചും മുടിയുടെ വളര്‍ച്ചയെ ആണ് കൂടുതലായി സ്വാധീനിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments