HomeHealth Newsഗർഭകാലത്തെ അസിഡിറ്റി വല്ലാതെ ബുദ്ധിമുട്ടിക്കുന്നോ ? ഇക്കാര്യങ്ങൾ ചെയ്തു നോക്കൂ; അസിഡിറ്റി ഏഴയലത്തുവരില്ല !

ഗർഭകാലത്തെ അസിഡിറ്റി വല്ലാതെ ബുദ്ധിമുട്ടിക്കുന്നോ ? ഇക്കാര്യങ്ങൾ ചെയ്തു നോക്കൂ; അസിഡിറ്റി ഏഴയലത്തുവരില്ല !

ഗര്‍ഭിണികള്‍ അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ് ഗര്‍ഭകാല അസിഡിറ്റി പ്രശ്‌നങ്ങള്‍. കഠിനമായ നെഞ്ചെരിച്ചില്‍, അസിഡിറ്റി, പുളിച്ചുതികട്ടല്‍ എന്നിവ ഈ ഘട്ടത്തില്‍ വരാം. വൈദ്യശാസ്ത്രപരമായി അസിഡിറ്റിയെ ഗ്യാസ്‌ട്രോ-എസോഫേഷ്യല്‍ റിഫ്‌ളക്‌സ് ഡിസീസ് എന്ന് വിളിക്കുന്നു. ഗര്‍ഭിണികളില്‍ ഇത് വളരെ സാധാരണമാണ്, പഠനങ്ങള്‍ പ്രകാരം ഏകദേശം 30-80% ഗര്‍ഭിണികള്‍ ഇത് അനുഭവിക്കുന്നു. ഭൂരിഭാഗം ഗര്‍ഭിണികളും അവരുടെ മൂന്നാം ത്രിമാസത്തില്‍ അസിഡിറ്റി അനുഭവിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. അസിഡിറ്റി ഉള്ള ഏതൊരു ഗര്‍ഭിണിയും ആദ്യം ചെയ്യേണ്ടത് കുഞ്ഞിന് ദോഷം വരുത്താത്ത രീതിയില്‍ അസിഡിറ്റി നിയന്ത്രിക്കാനുള്ള വഴി കണ്ടെത്തുക എന്നതാണ്. വയറുവീര്‍ത്തതായി തോന്നുക, പുളിച്ചുതികട്ടല്‍, നെഞ്ചെരിച്ചില്‍, തുടങ്ങിയവയൊക്കെയാണ് ലക്ഷണങ്ങള്‍. ഇത് ഒഴിവാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും.

വലിയ അളവില്‍ ഭക്ഷണം കഴിക്കുന്നതിനു പകരം ദിവസത്തില്‍ ചെറിയ ഭക്ഷണം ഇടയ്ക്കിടെ കഴിക്കുക

സാവധാനം കഴിക്കുക, ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുക.

ഭക്ഷണം കഴിക്കുമ്പോള്‍ വെള്ളം കുടിക്കുന്നത് ഒഴിവാക്കുക

ഉറക്കസമയത്തിന് തൊട്ടുമുമ്പ് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക

ഭക്ഷണം കഴിച്ച ഉടനെ കിടക്കരുത്, കുറഞ്ഞത് 2 മണിക്കൂറെങ്കിലും കാത്തിരിക്കുക

ഭക്ഷണത്തിന് ശേഷം അല്‍പ്പം നടക്കുക

സുഖപ്രദമായ വസ്ത്രം ധരിക്കുക

രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ തൈര് കഴിക്കുകയോ ഒരു ഗ്ലാസ് പാല്‍ കുടിക്കുകയോ ചെയ്യുക

തലയിണകളുടെ സഹായത്തോടെ തല 6 ഇഞ്ചെങ്കിലും ഉയര്‍ത്തി വച്ച് ഉറങ്ങുക.

എണ്ണയും എരിവും കൂടിയ ഭക്ഷണം കഴിക്കാതിരിക്കുക.

ഗര്‍ഭിണികള്‍ മൂന്നുലിറ്റര്‍ വെള്ളമെങ്കിലും കുടിച്ചിരിക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments