HomeCinemaസാമന്ത മടങ്ങി വരുന്നു, ഇത്തവണ പുതിയ വേഷത്തിൽ, പുതിയ ഭാവത്തിൽ !

സാമന്ത മടങ്ങി വരുന്നു, ഇത്തവണ പുതിയ വേഷത്തിൽ, പുതിയ ഭാവത്തിൽ !

സിറ്റഡല്‍’ എന്ന വെബ് സിരീസിന് ശേഷം ഏഴ് മാസത്തോളമായി സാമന്ത റൂത്ത് അവധിയിലായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാലാണ് ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നടി തീരുമാനിച്ചത്. എന്നാലിപ്പോൾ ഇടവേളയ്ക്ക് ശേഷം താന്‍ തൊഴില്‍രംഗത്തേക്ക് മടങ്ങിവരുന്നുവെന്ന് നടി പ്രാഖ്യാപിച്ചിരിക്കുകയാണ്. ഇത്തവണ പോഡ്കാസ്റ്റിലൂടെയാണ് നടിയുടെ തിരിച്ചുവരവ്. സുഹൃത്തിനൊപ്പം ഹെല്‍ത്ത് പോഡ്കാസ്റ്റ് ചെയ്യാന്‍ പോകുന്നുവെന്ന് സാമന്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. അടുത്ത ആഴ്ച പോഡ്കാസ്റ്റ് പുറത്തിറങ്ങും. എല്ലാവര്‍ക്കും ഉപകാരപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സാമന്ത കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments