HomeWorld NewsGulfകൊറോണ വൈറസ് പടർത്താൻ ശ്രമിക്കുന്നവർക്ക് കടുത്ത ശിക്ഷയുമായി യു.എ.ഇ: പുറത്തിറങ്ങുന്നവർ ഇക്കാര്യങ്ങൾ സൂക്ഷിക്കണം !

കൊറോണ വൈറസ് പടർത്താൻ ശ്രമിക്കുന്നവർക്ക് കടുത്ത ശിക്ഷയുമായി യു.എ.ഇ: പുറത്തിറങ്ങുന്നവർ ഇക്കാര്യങ്ങൾ സൂക്ഷിക്കണം !

കൊറോണ വൈറസ് ഗൾഫ് രാജ്യങ്ങളിൽ അതിവേഗം പടരുന്ന സാഹചര്യത്തിൽ കടുത്ത നടപടിയുമായി യുഎഇ. വൈറസ്
മനഃപൂർവ്വം പടർത്താൻ ശ്രമിച്ചാൽ 1,00,000 ദിർഹം (ഏകദേശം 20 ലക്ഷം രൂപ) പിഴയും അഞ്ച് വർഷം തടവും ഉൾപ്പെടെ കടുത്ത ശിക്ഷ ലഭിക്കും.സാംക്രമിക രോഗങ്ങളെക്കുറിച്ചുള്ള 2014 ലെ ഫെഡറൽ നിയമപ്രകാരമാണ് ശിക്ഷ വിധിക്കുക.

ഇതോടൊപ്പം കൊറോണ പോസിറ്റീവ് കേസുകൾ ആരോഗ്യ അധികൃതരെ റിപ്പോർട്ട് ചെയ്യാതിരുന്നാൽ നിയമലംഘകന് മൂന്ന് വർഷം തടവും 10,000 ദിർഹത്തിൽ കുറയാത്ത പിഴയുമുൾപ്പെടെ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് നിയമവിദഗ്ദർ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments