HomeWorld NewsGulfഒമാനില്‍ തൊഴില്‍ വീസാനിരക്ക് കുത്തനെ കൂട്ടി ! സ്പോൺസർമാരും കുടുങ്ങും !

ഒമാനില്‍ തൊഴില്‍ വീസാനിരക്ക് കുത്തനെ കൂട്ടി ! സ്പോൺസർമാരും കുടുങ്ങും !

ഒമാനില്‍ തൊഴില്‍ വീസാ നിരക്കില്‍ 50 ശതമാനം വര്‍ധന.നിലവില്‍ വിദേശികള്‍ പുതിയ വീസയില്‍ എത്തുമ്ബോഴും വീസ പുതുക്കുമ്ബോഴും 201 റിയാലാണ് തൊഴിലുടമയില്‍ നിന്ന് ഈടാക്കുന്നത്. ഇനി മുതല്‍ നൂറ് റിയാല്‍ അധികം നല്‍കണം. ഔദ്യോഗിക കണക്കു പ്രകാരം 1,824,282 വിദേശികളാണ് ഒമാനില്‍ തൊഴിലെടുക്കുന്നത്. വര്‍ധിപ്പിച്ച നിരക്ക് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും നിരക്ക് വര്‍ധന നിയമമാകുന്നതോടെ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തുമെന്നും മാനവവിഭവശേഷി മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. എണ്ണ വിലയിടിവ് മൂലമുള്ള സാമ്ബത്തിക പ്രതിസന്ധി മറികടക്കുകയാണ് വീസ നിരക്കു വര്‍ധനയിലൂടെ സര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ സേവനങ്ങള്‍ക്ക് നിരക്ക് വര്‍ധിപ്പിക്കുകയും ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് അടക്കം പിഴ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. എണ്ണയിതര മേഖലയില്‍ നിന്നുള്ള വരുമാന വര്‍ധനക്ക് ഇതു ഗുണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍.

 

 

 

 

ഒട്ടക പരിപാലനം, കൃഷി, വീട്ടു ജോലി എന്നീ മേഖലകളിലുള്ളവര്‍ക്കും വീസാ നിരക്ക് വര്‍ധന ബാധകമാകും. വീട്ടു ജോലിക്കാര്‍ക്ക് വീസ എടുക്കുമ്ബോഴും വീസ പുതുക്കുമ്ബോഴും 141 റിയലാണ് തൊഴിലുടമ നല്‍കേണ്ടത്. മൂന്നില്‍ കൂടുതല്‍ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന സ്പോണ്‍സര്‍മാര്‍ നാലാമത്തെയാള്‍ക്ക് മുതല്‍ 241 റിയാല്‍ നല്‍കണം. രണ്ടു വര്‍ഷത്തെ വീസാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷവും നാലു പേരെയും നിലനിര്‍ത്തുകയാണെങ്കില്‍ ഓരോരുത്തര്‍ക്കും 241 റിയാല്‍ വീതം വീസ പുതുക്കുമ്ബോള്‍ തൊഴിലുടമയില്‍ നിന്ന് ഈടാക്കും. ഒരേ തൊഴിലുടമക്ക് കീഴില്‍ മൂന്ന് കര്‍ഷകരെയോ ഒട്ടക പരിപാലകരെയോ ജോലിക്ക് നിയമിക്കണമെങ്കില്‍ വീസക്ക് 201 റിയാല്‍ നല്‍കണം. എന്നാല്‍, നാലാമത്തെ തൊഴിലാളിക്ക് 301 റിയാല്‍ ഈടാക്കും.

ആ ഷൂട്ടിംഗ് സെറ്റില്‍ വച്ച് പൊട്ടിത്തെറിച്ചത് എന്തിനായിരുന്നു ? ആസിഫ് അലി ആ രഹസ്യം വെളിപ്പെടുത്തുന്നു !

ഫേസ്ബുക്കിൽ ഇത്തരം കമന്റുകൾ ഇടുന്നവർക്ക് ബാങ്ക് ലോൺ കിട്ടില്ല !

കൊന്നശേഷം കടമുറിക്കുള്ളിൽ കുഴിച്ചുമൂടി; പിന്നീട് പോലീസിന്റെ കയ്യിൽ പെടാതിരിക്കാൻ…… ആലപ്പുഴയിൽ ദൃശ്യം മോഡൽ കൊലപാതകം !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments