HomeTech And gadgetsഫേസ്ബുക്കിൽ ഇത്തരം കമന്റുകൾ ഇടുന്നവർക്ക് ബാങ്ക് ലോൺ കിട്ടില്ല !

ഫേസ്ബുക്കിൽ ഇത്തരം കമന്റുകൾ ഇടുന്നവർക്ക് ബാങ്ക് ലോൺ കിട്ടില്ല !

ഫേസ്ബുക്കില്‍ കളിയാക്കുന്നതും കമന്റ് ഇടുന്നതുമെല്ലാം ഇനി ഒന്ന് സൂക്ഷിച്ചുമതി. ഓണ്‍ലൈനായി നിങ്ങള്‍ ആരെയെങ്കിലും ശല്യപ്പെടുത്തിയാല്‍ ഇനി പേഴ്‌സണല്‍ ലോണ്‍ പോലും കിട്ടില്ല. 30 ശതമാനം പലിശയില്‍ ലോണ്‍ അനുവദിക്കണോ 13-17% പലിശയില്‍ ലോണ്‍ നല്‍കണോ എന്നെല്ലാം ഇനി നമ്മുടെ ഓണ്‍ലൈന്‍ ആക്ടിവിറ്റികളാണ് തീരുമാനിക്കുക. ഏതെങ്കിലും നിരോധിച്ച വെബ്‌സൈറ്റ് സന്ദര്‍ശിച്ചാലും ലോണ്‍ അപേക്ഷകന്‍ കുടുങ്ങും. അപേക്ഷകന്‍ സന്ദര്‍ശിച്ച വെബ്‌സൈറ്റുകള്‍, ഉപയോഗിച്ച കീ വേഡുകള്‍ എന്നിവയെല്ലാം ലോണ്‍ ദാതാക്കളുടെ അല്‍ഗോരിതങ്ങള്‍ ട്രാക്ക് ചെയ്യും. ട്വിറ്ററിലും മറ്റും ദേഷ്യം പ്രകടിപ്പിക്കുന്നതും പ്രശ്‌നങ്ങളുണ്ടാക്കുന്നതും ഇവര്‍ പരിശോധിക്കും. സോഷ്യല്‍ മീഡിയയിലെ പെരുമാറ്റം ക്രഡിറ്റ് ഹിസ്റ്ററിയെത്തന്നെ ബാധിക്കും.

 

 
പുതിയ കാലത്തെ ഓണ്‍ലൈന്‍ ലോണ്‍ ദാതാക്കളായ ഇന്‍സ്റ്റ പൈസ, ഗോ പേ സെന്‍സ്, ഫെയര്‍സെന്റ്, കാഷ്‌കെയര്‍, വോട്ട്‌ഫോര്‍ കാഷ്, ഓണ്‍ലൈനായി കടം നല്‍കുന്ന ക്രഡിറ്റ് മന്ത്രി, ബാങ്ക് ബസാര്‍ എന്നിവ ഇനി പണം നല്‍കുമ്പോള്‍ അപേക്ഷകന്റെ ഫോണ്‍ ലൊക്കേഷന്‍, എസ്എംഎസ് അലര്‍ട്ടുകള്‍, സോഷ്യല്‍ മീഡിയ ബിഹേവിയര്‍ എന്നിവ പരിശോധിക്കും. പേഴ്‌സണാലിറ്റി സ്‌കോറിടാനാണ് ഈ വിവരങ്ങള്‍ പരിശോധിക്കുക. ലോണ്‍ അപേക്ഷകന്റെ വിശ്വാസ്യത ഉറപ്പ് വരുത്താന്‍ ഇത് സഹായിക്കും. ബാങ്ക് ബസാറും ക്രഡിറ്റ് മന്ത്രിയും എന്‍ബിഎഫ്‌സിയുമായി ചേര്‍ന്ന് കുറഞ്ഞ നിരക്കില്‍ ലോണ്‍ ലഭിക്കാന്‍ സഹായിക്കുന്നവരാണ്.

 

 

 

ശമ്പളമില്ലാത്തവരുടേയും വക്കീലന്മാര്‍,ഫ്രീലാന്‍സേഴ്‌സ്, കണ്‍സള്‍ട്ടന്റ് തുടങ്ങിയവരുടേയെല്ലാം ക്രഡിറ്റ് വിശ്വാസ്യത വിലയിരുത്താന്‍ ഈ രീതി സഹായിക്കും. പലപ്പോഴും അപേക്ഷകനെ മനസിലാക്കാതെ ലോണനുവദിക്കുന്നത് പല ബാങ്കുകളേയും ധനകാര്യ സ്ഥാപനങ്ങളേയും നിയമനടപടിയെടുക്കാന്‍ വരെ വഴിവെക്കാറുണ്ട്.

സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും സ്തനാര്‍ബുദം ! ഇത്തരം പുരുഷന്മാർക്ക് മൂന്നിരട്ടി സാധ്യത !

അതൊരു സർപ്രൈസ് ആയിരുന്നു ; തന്റെ പ്രണയത്തിനു പിന്നിലെ കഥ തുറന്നു പറഞ്ഞു അനുശ്രീ !

മനുഷ്യരുടെ അസ്ഥികൾ കൊണ്ടൊരു പള്ളി ! അൾത്താരയ്ക്ക് പ്രമുഖരുടെ അസ്ഥികളും തലയോട്ടിയും ! കാണാം ആ അത്ഭുത കാഴ്ചകൾ ! വീഡിയോ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments