HomeWorld NewsGulfഖത്തറിൽ ലോകകപ്പ് ഒരുക്കങ്ങൾ ദ്രുതഗതിയിൽ; 64 മത്സരങ്ങളും ഖത്തറിൽ തന്നെ നടക്കും; ചിത്രങ്ങൾ കാണാം

ഖത്തറിൽ ലോകകപ്പ് ഒരുക്കങ്ങൾ ദ്രുതഗതിയിൽ; 64 മത്സരങ്ങളും ഖത്തറിൽ തന്നെ നടക്കും; ചിത്രങ്ങൾ കാണാം

2022 ലോക കപ്പിലെ മത്സരങ്ങൾ മേഖലയിലെ മറ്റു രാജ്യങ്ങളിൽ കൂടി നടക്കുമെന്ന പ്രചാരണങ്ങളെ നിരാകരിച്ചു കൊണ്ട് 64 മത്സരങ്ങളും ഖത്തറിൽ തന്നെ നടക്കുമെന്ന് ലോകകപ്പ് സംഘാടക കമ്മിറ്റി സെക്രട്ടറി ജനറൽ ഹസ്സൻ അൽ തവാദി. അയൽ രാജ്യങ്ങൾ ഏർപ്പെടുത്തിയ അന്യായമായ ഉപരോധം എട്ടാം മാസത്തിലേക്കു കടക്കുമ്പോഴും ലോക കപ്പിനുള്ള സജ്ജീകരണങ്ങളെല്ലാം സമയ ബന്ധിതമായി പൂർത്തീകരിച്ചു വരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി. 2020 തോടെ എല്ലാ സ്‌റ്റേഡിയങ്ങളുടെയും നിർമാണം പൂർത്തികരിക്കും. കളി കാണാനെത്തുന്നവർക്ക് താമസിക്കാൻ 100000 മുറികൾ സജ്ജീകരിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ഭാവിയില്‍ ലോകത്ത് നടക്കുന്ന വലിയ കായിക മാമാങ്കങ്ങളുടെ അളവുകോലാകും 2022 ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളെന്ന് ഇന്റര്‍പോള്‍ പോലീസ് സര്‍വീസസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടിം മോറിസ് പറഞ്ഞു. സാധാരണഗതിയില്‍ മുമ്പ് ലോകകപ്പ് ഫുട്‌ബോള്‍ നടന്ന രാജ്യങ്ങളുടെ അനുഭവങ്ങള്‍ മനസ്സിലാക്കി കൂടുതല്‍ മികച്ച രീതിയില്‍ ടൂര്‍ണമെന്റ് നടത്താനാണ് ആതിഥേയ രാജ്യങ്ങള്‍ ശ്രമിക്കാറുള്ളത്. എന്നാല്‍ വലിയ ടൂര്‍ണമെന്റിനുള്ള ഒരുക്കങ്ങളും ആസൂത്രണവും നേരത്തെ നടപ്പാക്കാനുള്ള അളവ് കോല്‍ സൃഷ്ടിക്കാന്‍ ഖത്തറിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments