HomeNewsShortലോയ കേസ്: എല്ലാ കേസ്സുകളും സുപ്രീം കോടതിയിലേക്ക് മാറ്റി; കേസ് ഗൗരവമുള്ള വിഷയമെന്ന് സുപ്രീംകോടതി

ലോയ കേസ്: എല്ലാ കേസ്സുകളും സുപ്രീം കോടതിയിലേക്ക് മാറ്റി; കേസ് ഗൗരവമുള്ള വിഷയമെന്ന് സുപ്രീംകോടതി

ജഡ്ജി ലോയ കേസ് ഗൗരവമുള്ള വിഷയമെന്ന് സുപ്രീംകോടതി. മരണം സംബന്ധിച്ച സാഹചര്യങ്ങള്‍ പരിശോധിക്കും. മരണത്തില്‍ ദുരൂഹതയുണ്ടെന്ന മാധ്യമവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ബോംബെ ഹൈക്കോടതിയിലെ രണ്ട് ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റി. പത്ര റിപ്പോര്‍ട്ട് മാത്രം പോരാ, എല്ലാ രേഖകളും പരിശോധിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വാദം കസള്‍ക്കുന്നത്​. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്ര ചൂഡ്, എ.എം ഖാന്‍ വില്‍ക്കര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസുകളെല്ലാം സുപ്രീം കോടതിയിലേക്കു മാറ്റാനും തീരുമാനമായി. ഇത് പ്രകാരം ബോംബെ ഹൈക്കോടതിയിലുള്ള രണ്ടു ഹർജികളും സുപ്രീം കോടതിയിലേക്കു മാറ്റി. ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എന്നിവരാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിലെ മറ്റ് ജഡ്ജിമാർ. ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ചാണ് നേരത്തെ ലോയ കേസ് പരിഗണിച്ചിരുന്നത്. പിന്നീട് പുതിയ ബെഞ്ചിലേക്കു മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

ബിജെപി അധ്യക്ഷൻ അമിത് ഷാ പ്രതിയായിരുന്ന സൊഹ്റാബുദ്ദീൻ ഷെയ്ഖ് ഏറ്റുമുട്ടൽ കേസിന്റെ വാദം കേൾക്കുന്നതിനിടയിലാണു 2014 ഡിസംബർ ഒന്നിനു ജസ്റ്റിസ് ബി.എച്ച്. ലോയ മരണപ്പെടുന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയിൽ ഹർജികളുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments