HomeWorld NewsGulfയാത്രക്കാരുടെ ലഗേജില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിച്ച ദുബായ് വിമാനത്താവളത്തിലെ ജോലിക്കാരന് അധികൃതർ കൊടുത്ത ശിക്ഷ കണ്ടോ...

യാത്രക്കാരുടെ ലഗേജില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിച്ച ദുബായ് വിമാനത്താവളത്തിലെ ജോലിക്കാരന് അധികൃതർ കൊടുത്ത ശിക്ഷ കണ്ടോ ? ഇതാവണം അധികാരികൾ

യാത്രക്കാരുടെ ലഗേജില്‍ നിന്നും വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിച്ച വിമാനത്താവളത്തിലെ ജോലിക്കാരന് കടുത്ത ശിക്ഷ. 27 വയസ്സുള്ള നേപ്പാള്‍ സ്വദേശിക്ക് മൂന്നു മാസം തടവും ശേഷം നാടുകടത്താനുമാണ് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കൂടാതെ ഇയാള്‍ മോഷ്ടിച്ച സാധനങ്ങളുടെ മൂല്യം പിഴയായി നല്‍കാനും വിധിച്ചു. യാത്രക്കാരുടെ ലഗേജുകള്‍ കൊണ്ടു പോകുന്നത് ഉള്‍പ്പെടെയുള്ള ജോലിയായിരുന്നു യുവാവ് ചെയ്തുവന്നിരുന്നത്.

2017 സെപ്റ്റംബര്‍ മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെയാണ് ഇയാള്‍ യാത്രക്കാരുടെ ബാഗില്‍ നിന്നും പണവും മൊബൈല്‍ ഫോണും ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള വസ്‌തുക്കള്‍ മോഷ്ടിച്ചത്. ഫെബ്രുവരി 28ന് ഉച്ചയ്ക്ക് ഇത്തരത്തില്‍ ഒരു മോഷണശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലായത്. ചോദ്യം ചെയ്യലില്‍ യാത്രക്കാരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച്‌ അല്‍ മുഷൈസനയിലെ കമ്ബനി താമസസ്ഥലത്ത് ഒളിപ്പിച്ച്‌ വയ്ക്കാറുണ്ടെന്ന് ഇയാള്‍ സമ്മതിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments