യുഎഇ യിൽ ഇനി ഒരുമാസത്തേക്ക് രക്ഷിതാക്കൾക്കൊപ്പം എത്തുന്ന കുട്ടികൾക്ക് വമ്പൻ ആനുകൂല്യങ്ങൾ !! പ്രവാസികൾ ഇത് ഉപയോഗപ്പെടുത്തൂ

145

ജൂലായ് 15നും സെപ്റ്റംബർ 15നും ഇടയിൽ യു.എ.ഇയിൽ എത്തുന്ന കുട്ടികൾക്ക് വിസ സൗജന്യം. പതിനെട്ട് വയസ്സുവരെയുള്ളവർക്കാണ് ഈ ആനുകൂല്യം. എല്ലാ വർഷവും ഈ സൗജന്യം അനുവദിക്കാനാണ് യു.എ.ഇ.സർക്കാരിന്റെ തീരുമാനം. രക്ഷിതാക്കളിൽ ആരെങ്കിലും ഒരാൾ കുട്ടിയോടൊപ്പം ഉണ്ടായിരിക്കണമെന്നതാണ് ഈ ആനുകൂല്യം ലഭിക്കുമ്പോഴുള്ള പ്രധാന വ്യവസ്ഥ.

രക്ഷിതാവിന്റെ വിസ ഏതാണെന്നത് ആനുകൂല്യത്തിന് തടസ്സമല്ല. യു.എ.ഇയിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ ആനുകൂല്യം.