HomeNewsShortനെടുങ്കണ്ടം കസ്റ്റഡിമരണം: ആരോപണ വിധേയനായ ഇടുക്കി എസ്പിയെ സ്ഥലം മാറ്റി

നെടുങ്കണ്ടം കസ്റ്റഡിമരണം: ആരോപണ വിധേയനായ ഇടുക്കി എസ്പിയെ സ്ഥലം മാറ്റി

നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ ആരോപണ വിധേയനായ ഇടുക്കി എസ്പി കെ ബി വേണുഗോപാലിനെ തൽസ്ഥാനത്തുനിന്ന് മാറ്റി. ഭീകരവിരുദ്ധ സ്ക്വാഡിലേക്കാണ് മാറ്റിയത്. മലപ്പുറം എസ്പി ടി നാരായണന്‍ ഇടുക്കി എസ്പിയാകും.

രാജ്‍കുമാറിന്‍റെ കസ്റ്റഡിമരണത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള വസ്തുതാ റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് സമര്‍പ്പിച്ചതിന് പിന്നാലെയാണ് എസ്പിക്കെതിരായ നടപടി. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ എസ്പിയെ സ്ഥലംമാറ്റാൻ ഡിജിപി ശുപാ‍ര്‍ശ ചെയ്യുകയായിരുന്നു. ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗർവാളാണ് അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് നൽകിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments