HomeWorld NewsGulfപ്രവാസികളുടെ മൃതശരീരത്തോട് ചെയ്യുന്ന ഈ ക്രൂരത ശരിയോ ?

പ്രവാസികളുടെ മൃതശരീരത്തോട് ചെയ്യുന്ന ഈ ക്രൂരത ശരിയോ ?

കിലോക്ക് 18 ദിർഹം (ഏകദേശം 350 രൂപ). തൂക്കി വാങ്ങുന്ന മാട്ടിറച്ചിയുടെ വിലയല്ലിത്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാമെന്ന പ്രതീക്ഷയിൽ കടൽ കടക്കുന്ന പ്രവാസി മരണപ്പെട്ടാൽ മൃതദേഹം നാട്ടിലെത്തിക്കാൻ ഇന്ത്യ മഹാരാജ്യത്തിന്റെ സ്വന്തം വിമാന കമ്പനിയായ “എയർ ഇന്ത്യ” ഈടാക്കുന്ന “ശവക്കന”ത്തിന്റെ തോതാണിത്. ഒരു പ്രവാസി ഗൾഫിൽ വച്ച് മരണപെട്ടാൽ ശവശരീരം തൂക്കി നോക്കി കിലോയ്ക്ക് 350 രൂപയോളം വച്ച് (18 ദിർഹംസ്) ഈടാക്കുന്നത് എയർ ഇന്ത്യ ഉൾപെടെയുള്ള വിമാന കമ്പനികളാണെന്ന് ആരോപണം. എന്നാൽ ഇതേ സമയം ഒരു പാക്കിസ്ഥാനി പ്രവാസി മരണപെട്ടാൽ ശവശരീരവും കൂടെ അനുഗമിക്കുന്ന വ്യക്തിയുടെ ടിക്കറ്റും ഫ്രീ ആയാണ് പാക്കിസ്ഥാൻ എയർലെൻസ് നൽക്കുന്നത്.

 

 

 

മരണം പോലും മറ്റൊരാൾക്കും ഭാരമാക്കരുത് എന്ന് കരുതുന്ന പ്രവാസിയുടെ ശവശരീരം തൂക്കി നോക്കി കിലോക്ക് വില പറയുന്ന ഏർപ്പാട് എയർ ഇന്ത്യയും മറ്റു വിമാന കമ്പനികളും അവസാനിപ്പിക്കണമെന്നാണ് വാട്സ് ആപ്പിലൂടെയും സോഷ്യൽ മീഡിയ വഴിയും പ്രചരിക്കുന്ന കുറിപ്പിൽ പ്രവാസികൾ അഭ്യർത്ഥിക്കുന്നത്. 2016 ൽ മാത്രം യു എ ഇ യിൽ മരണപ്പെട്ടത് 400 ലധികം മലയാളികളാണ്. അഷ്‌റഫ് താമരശ്ശേരി പോലെയുള്ള നന്മയുള്ള ആളുകൾ ഗൾഫിൽ ഉള്ളതുകൊണ്ടാണ് ഇപ്പോൾ മരണപ്പെടുന്ന ആളുകളുടെ മൃതദേഹം നാട്ടിലേക്ക് വലിയ കുഴപ്പമില്ലാതെ എത്തിക്കാൻ കഴിയുന്നത്. ഏകദേശം 16 വർഷത്തോളമായി ഈ പ്രവർത്തി തുടരുന്ന അഷ്റഫിനെപ്പോലെയുള്ള ആളുകൾ ഇതിനായി മുന്നിട്ടിറങ്ങേണ്ടതുണ്ട്.

 

 
മറ്റു രാജ്യങ്ങളിലെ വിമാന കമ്പനികൾ സൗജന്യമായി അവരുടെ നാട്ടിലേക്ക്
മൃതദേഹങ്ങൾ എത്തിക്കുന്ന മാതൃക പിൻപറ്റാൻ നമ്മുടെ ഭരണകൂടം ഇനിയും തയ്യാറാകാത്തത് തീർത്തും വിരോധാഭാസമാണ്. പല സ്വകാര്യ വിമാന കമ്പനികളും കുറഞ്ഞ നിരക്കിൽ മൃത ദേഹങ്ങൾ നാട്ടിലെത്തിക്കാൻ തയ്യാറാവുമ്പോഴും എയർ ഇന്ത്യയുടെ ഈ ക്രൂരതക്ക് അറുതിയാവാത്തതെന്തേ?. അത്തർ പൂശിയ പെട്ടിയും ലഗ്ഗേജ്ജും ഇല്ലാതെ മരുന്ന് പൂശിയ പെട്ടിയിലാക്കി കുടുംബത്തിലേക്ക് പറഞ്ഞയക്കുമ്പോഴെങ്കിലും”പ്രവാസി ജഡ”ത്തെ പിഴിയാതിരിക്കണം ഇത്തരം കമ്പനികൾ.  ഈ ക്രൂരതക്കെതിരായ പോരാട്ടത്തിന് പിന്തുണ ലഭിക്കുന്നില്ലെന്നാണ് ലാഭേശ്ചയില്ലാതെ നാലായിരത്തിലേറെ മൃതദേഹങ്ങള്‍ വിവിധ രാജ്യങ്ങളിലെ ത്തെിച്ച പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ അശ്റഫ് താമരശ്ശേരി ഉന്നയിക്കുന്നത്. അധികാരി വർഗത്തിന്റെ കണ്ണ് തുറക്കാൻ ഓരോ പ്രവാസി ഇന്ത്യക്കാരനും പ്രതികരിക്കണം , പ്രതിഷേധിക്കണം.

 

 
എണ്ണമില്ലാത്ത പ്രവാസി സംഘടനകൾ കാലങ്ങളായുള്ള ഈ അധാർമികതക്കെതിരെ ശബ്ദ മുയർത്തണം. ഭാരം അളക്കാനുള്ള ഊഴവും കാത്ത് ഫ്രീസറിൽ നിശബ്ദമായി കിടക്കുന്ന തണുത്തുറഞ്ഞ ശരീരങ്ങളെ പോലെയാകരുത് ഗൾഫിലെ നൂറായിരം സംഘടനകൾ. വോട്ടവകാശത്തിന് ശബ്ദമുയരുന്നതോടൊപ്പം പ്രവാസിയുടെ പൊക്കിൾ കൊടി അലിഞ്ഞു ചേർന്ന മണ്ണിൽ അന്ത്യ നിദ്രയൊരുക്കാനുള്ള യാത്രയെങ്കിലും കൊള്ളയടിക്ക പ്പെടാതെയിരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങണം.

ഡയാലിസിസ് ഓർമ്മയാകുന്നു…വരുന്നു..കൃത്രിമ കിഡ്നി !! വീഡിയോ കാണാം

ബൈബിൾ പറയുന്നു എന്ന് പറഞ്ഞു ഈ പാസ്റ്റർ ആളുകളെക്കൊണ്ട് ചെയ്യിച്ച കാര്യങ്ങൾ കേട്ടാൽ നാണിക്കും !

ലാലു അലക്‌സിന്റെ മകന്‍ രജിസ്റ്റര്‍ വിവാഹം ചെയ്യാന്‍ കാരണമെന്ത് ? പിന്നിൽ വലിയൊരു ഉദ്ദേശമുണ്ട് !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments